ബൗളിംഗിൽ തിരിച്ചുവരവിന് ബെൻ സ്റ്റോക്സ്; അടുത്ത മത്സരത്തിൽ പന്തെറിഞ്ഞേക്കും

ഇം​ഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
ബൗളിംഗിൽ തിരിച്ചുവരവിന് ബെൻ സ്റ്റോക്സ്; അടുത്ത മത്സരത്തിൽ പന്തെറിഞ്ഞേക്കും

റാഞ്ചി: ബൗളിം​ഗിൽ തിരിച്ചുവരവിനൊരുങ്ങി ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. കാൽമുട്ടിനേറ്റ പരിക്ക് കാരണം കുറച്ചുകാലമായി ബൗളിം​ഗിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇം​ഗ്ലീഷ് ക്യാപ്റ്റൻ. എന്നാൽ റാഞ്ചിയിൽ തുടങ്ങാനിരിക്കുന്ന നാലാം ടെസ്റ്റിന് മുമ്പായുള്ള പരിശീലനത്തിൽ ബെൻ സ്റ്റോക്സ് പന്തെറിഞ്ഞു. 100 ശതമാനം ബൗളിം​ഗിന് കഴിയുമെന്നാണ് താരത്തോട് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇം​ഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരം ഇം​ഗ്ലണ്ടിന് ജയിച്ചേ തീരു. ബെൻ സ്റ്റോക്സ് കൂടിയെത്തിയാൽ ഇം​ഗ്ലീഷ് ബൗളിം​ഗ് നിര കൂടുതൽ ശക്തി പ്രാപിക്കും. എങ്കിലും നായകനും മധ്യനിര ബാറ്ററുമായ സ്റ്റോക്സ് കൂടുതൽ ഓവറുകൾ എറിഞ്ഞേക്കില്ല.

ബൗളിംഗിൽ തിരിച്ചുവരവിന് ബെൻ സ്റ്റോക്സ്; അടുത്ത മത്സരത്തിൽ പന്തെറിഞ്ഞേക്കും
ദിവസവും 500 പന്തുകൾ പരിശീലിച്ചു; സർഫറാസിന്റെ സ്പിൻ ആധിപത്യത്തിന് കാരണമിത്

അതിനിടെ നാലാം ടെസ്റ്റിൽ ഇം​ഗ്ലണ്ട് നിരയിൽ എത്ര പേസർമാരുണ്ടാവുമെന്ന് സൂചനകളില്ല. കഴി‍ഞ്ഞ മത്സരത്തിൽ മാത്രമാണ് ഇം​ഗ്ലണ്ട് രണ്ട് പേസർമാരുമായി കളിക്കാനിറങ്ങിയത്. റാഞ്ചിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ബ്രണ്ടൻ മക്കല്ലത്തിന്റെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com