ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ ബുംറ റാഞ്ചിയില്‍ ഇറങ്ങില്ല; നാലാം ടെസ്റ്റില്‍ വിശ്രമം

ഫെബ്രുവരി 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിന് റാഞ്ചിയാണ് വേദിയാകുന്നത്
ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ ബുംറ റാഞ്ചിയില്‍ ഇറങ്ങില്ല; നാലാം ടെസ്റ്റില്‍ വിശ്രമം

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നാലാം ടെസ്റ്റില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും പുറത്തായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ബിസിസിഐ പുറത്തിറക്കി.

ഫെബ്രുവരി 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിന് റാഞ്ചിയാണ് വേദിയാകുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം റാഞ്ചിയിലെത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് പേസര്‍മാര്‍മാരായി ടീമിനൊപ്പമുള്ളത്.

ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ ബുംറ റാഞ്ചിയില്‍ ഇറങ്ങില്ല; നാലാം ടെസ്റ്റില്‍ വിശ്രമം
ഋഷഭ് പന്ത് തിരിച്ചുവരുന്നു; ആരാധകര്‍ കാത്തിരുന്ന വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്

ആദ്യ മൂന്ന് ടെസ്റ്റുകളും കളിച്ച ബുംറയ്ക്ക് വരാനിരിക്കുന്ന ഐപിഎല്ലും ടി20 ലോകകപ്പും പരിഗണിച്ചാണ് വിശ്രമം അനുവദിച്ചത്. ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ 2-1ന്റെ ലീഡ് ഉള്ളതുകൊണ്ടും നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ താരത്തെ ആവശ്യമുള്ളതിനാലുമാണ് തീരുമാനം. നാലാം ടെസ്റ്റിന്റെ ഫലം അനുസരിച്ചായിരിക്കും ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുംറയെ ഉള്‍പ്പെടുത്തുക. റാഞ്ചിയിലും വിജയിച്ച് പരമ്പര സ്വന്തമായാല്‍ ബുംറയ്ക്ക് അഞ്ചാം ടെസ്റ്റിലും വിശ്രമം അനുവദിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 17 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com