ബുംറയെ റിവേഴ്സ് സ്കൂപ്പ് ചെയ്തത് ബുദ്ധിശൂന്യത; ജോ റൂട്ടിന് കടുത്ത വിമർശനം

റൂട്ടിനെ പിന്തുണച്ച് സഹതാരം ബെൻ ഡക്കറ്റ് രം​ഗത്തെത്തി.
ബുംറയെ റിവേഴ്സ് സ്കൂപ്പ് ചെയ്തത് ബുദ്ധിശൂന്യത; ജോ റൂട്ടിന് കടുത്ത വിമർശനം

രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയെ റിവേഴ്സ് സ്കൂപ്പ് ചെയ്ത തീരുമാനത്തിന് കടുത്ത വിമർശനം. റൂട്ട് പുറത്തായതിന് പിന്നാലെയാണ് ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തകർന്നടിഞ്ഞത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ റൂട്ട് റിവേഴ്സ് സ്കൂപ്പ് കളിച്ചു. എന്നാൽ റൂട്ടിന്റെ ഷോട്ട് സ്ലിപ്പിൽ നിന്നിരുന്ന യശസ്വി ജയ്സ്വാളിന്റെ കൈകളിൽ ഭദ്രമായി.

ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഷോട്ട് എന്നാണ് റൂട്ടിന്റെ ബാറ്റിം​ഗിനെ ടെലഗ്രാഫ് ക്രിക്കറ്റ് ജേർണലിസ്റ്റ് സ്കൈൽഡ് ബെറി വിശേഷിപ്പിച്ചത്. ജോ റൂട്ട് ഇന്ത്യയ്ക്ക് നൽകിയ സമ്മാനം എന്നാണ് ഷോട്ടിനെ ഇം​ഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ വിശേഷിപ്പിച്ചത്. അനാവശ്യ തീരുമാനമെന്ന് ബിബിസി പ്രതികരിച്ചു. എന്നാൽ റൂട്ടിനെ പിന്തുണച്ച് സഹതാരം ബെൻ ഡക്കറ്റ് രം​ഗത്തെത്തി.

ബുംറയെ റിവേഴ്സ് സ്കൂപ്പ് ചെയ്തത് ബുദ്ധിശൂന്യത; ജോ റൂട്ടിന് കടുത്ത വിമർശനം
റൊണാൾഡോയ്ക്കും ഒട്ടാവിയോയ്ക്കും ഗോൾ; സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം

പാറ്റ് കമ്മിൻസിനെതിരെ സമാന ഷോട്ടിലൂടെ റൂട്ട് സിക്സ് നേടിയിട്ടുണ്ടെന്ന് ഡക്കറ്റ് ചൂണ്ടിക്കാട്ടി. മൂന്നാം ദിനം രണ്ടിന് 202 എന്ന ശക്തമായ നിലയിൽ നിന്നാണ് ഇം​ഗ്ലണ്ട് 319ന് ഓൾ ഔട്ടായത്. ബെൻ ഡക്കറ്റിന്റെ 153 റൺസാണ് ഇം​ഗ്ലീഷ് ഇന്നിം​ഗ്സിന്റെ അടിസ്ഥാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com