റൊണാൾഡോയ്ക്കും ഒട്ടാവിയോയ്ക്കും ഗോൾ; സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം

രണ്ടാം പകുതിയിൽ ഒട്ടാവിയോയുടെ ഹെഡർ ​ഗോൾ മത്സരവിധിയെഴുതി.
റൊണാൾഡോയ്ക്കും ഒട്ടാവിയോയ്ക്കും ഗോൾ; സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം

റിയാദ്: സൗദി പ്രോ ലീ​ഗിൽ കിരീടപോരാട്ടം ശക്തമാക്കി അൽ നസർ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് അൽ ഫത്തേഹിനെ തോൽപ്പിച്ച് അൽ നസർ പ്രോ ലീ​ഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലുമായി നാല് പോയിന്റ് വ്യത്യാസമാണ് അൽ നസറിനുള്ളത്.

ആവേശകരമായ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. അൽ നസറിനേക്കാൾ നേരിയ മുൻതൂക്കം അൽ ഫത്തേഹിനുണ്ടായിരുന്നു. 17-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ​ഗോളിൽ അൽ നസർ മുന്നിലെത്തി. എന്നാൽ 29-ാം മിനിറ്റിൽ സലേം അൽ നജ്ദി സമനില ​ഗോൾ നേടി.

റൊണാൾഡോയ്ക്കും ഒട്ടാവിയോയ്ക്കും ഗോൾ; സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം
ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ചെൽസി

രണ്ടാം പകുതിയിൽ ഒട്ടാവിയോയുടെ ഹെഡർ ​ഗോൾ മത്സരവിധിയെഴുതി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ​ഗോളിന് അടുത്തെത്തി. എങ്കിലും അൽ ഫത്തേഹിന്റെ പ്രതിരോധ മികവ് സൂപ്പർ താരത്തിന് ഗോൾ അനുവദിച്ചില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com