രാജ്‌കോട്ടില്‍ ഇംഗ്ലണ്ട് വിയര്‍ക്കുന്നു; കളി ഇന്ത്യയുടെ വരുതിയില്‍, കൂറ്റന്‍ ലീഡിലേക്ക്

ശുഭ്മാന്‍ ഗില്ലും കുല്‍ദീപ് യാദവുമാണ് ക്രീസില്‍
രാജ്‌കോട്ടില്‍ ഇംഗ്ലണ്ട് വിയര്‍ക്കുന്നു; കളി ഇന്ത്യയുടെ വരുതിയില്‍, കൂറ്റന്‍ ലീഡിലേക്ക്

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ ഇംഗ്ലണ്ടിനെതിരെ 322 റണ്‍സിന്റെ ശക്തമായ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്റെയും അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. 133 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത ജയ്‌സ്‌വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 65 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും മൂന്ന് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായിരുന്നു. 126 റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 28 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റനെ ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

രാജ്‌കോട്ടില്‍ ഇംഗ്ലണ്ട് വിയര്‍ക്കുന്നു; കളി ഇന്ത്യയുടെ വരുതിയില്‍, കൂറ്റന്‍ ലീഡിലേക്ക്
ജയ്‌സ്‌വാളിന് സെഞ്ച്വറി, ഗില്ലിന് അര്‍ദ്ധ സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരായ ലീഡ് 300 കടന്നു

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒരുമിച്ച ജയ്‌സ്‌വാള്‍-ഗില്‍ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. 122 പന്തിലാണ് ജയ്സ്വാള്‍ മൂന്നക്കം കണ്ടത്. മാര്‍ക് വുഡിന്റെ പന്ത് ബൗണ്ടറി കടത്തിയാണ് ജയ്സ്വാള്‍ തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. 99 പന്തില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചത്. സെഞ്ച്വറി തികച്ചതിന് പിന്നാലെ ജയ്‌സ്‌വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി ഗാലറിയിലേക്ക് പിന്‍വാങ്ങി.

ജയ്‌സ്‌വാളിന് പിന്നാലെയെത്തിയ രജത് പട്ടിദാര്‍ പൂജ്യത്തിന് പുറത്തായി. താരം പത്ത് പന്തുകള്‍ ചെറുത്തുനിന്നെങ്കിലും റണ്‍സൊന്നും സംഭാവന ചെയ്തില്ല. പട്ടിദാറിനെ ടോം ഹാര്‍ട്‌ലി റെഹാന്‍ അഹമ്മദിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കുല്‍ദീപ് യാദവ് ക്രീസിലെത്തിയത്. താരം 15 പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com