ദക്ഷിണാഫ്രിക്കയ്ക്കെതിരെ കിവീസിന് ലക്ഷ്യം 267; ആദ്യ വിക്ക‌റ്റ് നഷ്ടം

ഡേവിഡ് ബെഡിംഗ്ഹാം നേടിയ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കിവീസിന് ലക്ഷ്യം 267; ആദ്യ വിക്ക‌റ്റ് നഷ്ടം

ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് 267 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക 235 റൺസെ‍ടുത്തു. ഡേവിഡ് ബെഡിംഗ്ഹാം നേടിയ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റിം​ഗ് തുടങ്ങിയ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലാണ്.

മൂന്നാം ദിനം രണ്ടാം ഇന്നിം​ഗ്സ് ബാറ്റിം​ഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ മൂന്നിന് 39 എന്ന് തകർന്നു. ക്യാപ്റ്റനും ഓപ്പണറുമായ നീൽ ബ്രാൻഡ് 34 റൺസെടുത്തു. അഞ്ചാമനായി ക്രീസിലെത്തിയ ഡേവിഡ് ബെഡിം​ഗ്ഹാം ഒറ്റയ്ക്ക് പ്രോട്ടീസ് സംഘത്തെ ചുമലിലേറ്റി. 17 റൺസെടുത്ത സുബൈര്‍ ഹംസ, 43 റൺസെടുത്ത കീഗന്‍ പീറ്റേഴ്സണ്‍ എന്നിവർ പിന്തുണ നൽകി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കിവീസിന് ലക്ഷ്യം 267; ആദ്യ വിക്ക‌റ്റ് നഷ്ടം
രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം; മൂന്ന് വിക്കറ്റുകൾ നഷ്ടം

110 റൺസുമായി ബെഡിം​ഗ്ഹാം മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടന്നിരുന്നു. 33 റൺസിനിടെ അവസാന ആറ് വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അഞ്ച് വിക്കറ്റെടുത്ത വിൽ ഒ റൂർക്കാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന റൂർക്ക് രണ്ട് ഇന്നിം​ഗ്സിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com