വിശാഖപട്ടണം ടെസ്റ്റ്: രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 171 റണ്‍സ് ലീഡ്

നേരത്തെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സിന് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു
വിശാഖപട്ടണം ടെസ്റ്റ്: രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 171 റണ്‍സ് ലീഡ്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍. 15 റണ്‍സുമായി യശസ്വി ജയ്‌സ്‌വാളും 13 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ഇതോടെ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ലീഡ് 171 റണ്‍സായി.

നേരത്തെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സിന് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതോടെ ഇന്ത്യ 143 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡെടുക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. മൂന്ന് വിക്കറ്റുമായി കുല്‍ദീപ് യാദവും തിളങ്ങി. നേരത്തെ യശസ്വി ജയ്‌സ്‌വാളിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 396 റണ്‍സെടുത്തിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇംഗ്ലണ്ട് 59 റണ്‍സ് വരെയെത്തിയത്. ഇംഗ്ലീഷ് നിരയിലെ ബെന്‍ ഡക്കറ്റിനെ (21) പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 114 റണ്‍സായതിന് ശേഷമാണ് ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടമായത്. 76 റണ്‍സെടുത്ത സാക് ക്രൗളിയെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

ടീം സ്‌കോര്‍ 123 റണ്‍സിലെത്തവേ ജോ റൂട്ടിനെ (5) വീഴ്ത്തി ജസ്പ്രീത് ബുമ്ര വിക്കറ്റ് വേട്ട ആരംഭിച്ചു. സ്‌കോര്‍ 136 റണ്‍സിലെത്തവേ ഒല്ലി പോപ്പിനെ (23) ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം നല്‍കി. മികച്ച രീതിയില്‍ തുടങ്ങിയ ജോണി ബെയര്‍‌സ്റ്റോയേയും (25) ബുമ്ര പുറത്താക്കി.

വിശാഖപട്ടണം ടെസ്റ്റ്: രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 171 റണ്‍സ് ലീഡ്
'ആറാ'ടി ബുമ്ര; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സ് ലീഡ്

പിന്നീട് ബെന്‍ ഫോക്സ് (6), രെഹാന്‍ അഹമ്മദ് (6) എന്നിവരെ കുല്‍ദീപ് യാദവും പിടികൂടി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. 47 റണ്‍സെടുത്ത താരത്തെയും ബുമ്ര പുറത്താക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും സമ്മര്‍ദ്ദത്തിലായി. വാലറ്റത്ത് അല്‍പ്പമെങ്കിലും ചെറുത്തുനിന്ന ടോം ഹാര്‍ട്ലിയും (21) ബുമ്രയുടെ മുന്നില്‍ വീണു. വാലറ്റക്കാരനായ ജെയിംസ് ആന്‍ഡേഴ്‌സണെ (6) വിക്കറ്റിന് മുന്നില്‍ കുരുക്കി ബുമ്ര തന്നെ ഇംഗ്ലീഷ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. അരങ്ങേറ്റക്കാരനായ ശുഐബ് ബഷീര്‍ എട്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com