അണ്ടർ 19 ലോകകപ്പ്; സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യ ഇന്ന് കിവീസിനെതിരെ

ഐസിസി നിയമപ്രകാരം സൂപ്പർ സിക്സിൽ എത്തിയ ഇന്ത്യയ്ക്ക് ഇപ്പോൾ നാല് പോയിന്റുണ്ട്.
അണ്ടർ 19 ലോകകപ്പ്; സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യ ഇന്ന് കിവീസിനെതിരെ

ബ്ലൂംഫോണ്ടെയ്ൻ: അണ്ടർ 19 ലോകകപ്പിൽ സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ഇന്ത്യയുടെ ആദ്യ സൂപ്പർ സിക്സ് മത്സരവും ഇന്നാണ്. ന്യൂസിലാൻഡ് ആണ് ഇന്ത്യയ്ക്ക് എതിരാളികൾ ആകുക. ഫെബ്രുവരി രണ്ടിന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നേപ്പാൾ ആണ് ഇന്ത്യയുടെ എതിരാളികൾ.

ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു. ബം​ഗ്ലാദേശിനെ 84 റൺസിന് തകർത്താണ് ഇന്ത്യ ലോകകപ്പിന് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ അയർലൻഡിനെയും മൂന്നാം മത്സരത്തിൽ അമേരിക്കയെയും ഇന്ത്യ 201 റൺസിന് തകർത്തു. സൂപ്പർ സിക്സിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരികമായി സെമിയിൽ എത്താനാവും ഇന്ത്യൻ ശ്രമം.

അണ്ടർ 19 ലോകകപ്പ്; സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യ ഇന്ന് കിവീസിനെതിരെ
ഇന്ത്യയെ 5-0ത്തിന് തോൽപ്പിക്കും; മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് മുൻ താരം

ഐസിസിയുടെ ഇത്തവണത്തെ നിയമപ്രകാരം സൂപ്പർ സിക്സിൽ എത്തിയ ഇന്ത്യയ്ക്ക് ഇപ്പോൾ നാല് പോയിന്റുണ്ട്. അതായത് ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ ​ഗ്രൂപ്പിൽ നിന്ന് അയർലൻഡും ബംഗ്ലാദേശും സൂപ്പർ സിക്സിൽ എത്തിയിരുന്നു. ഇവർക്കെതിരായ വിജയമാണ് ഇന്ത്യയ്ക്ക് സൂപ്പർ സിക്സിൽ നാല് പോയിന്റ് നേടി നൽകിയത്. ഇന്ത്യയുടെ ​ഗ്രൂപ്പിൽ നിന്ന് പുറത്തായ അമേരിക്കയ്ക്കെതിരായ വിജയം ​സൂപ്പർ സി​ക്സിൽ പരിഗണിക്കില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com