ഇന്ത്യയെ 5-0ത്തിന് തോൽപ്പിക്കും; മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് മുൻ താരം

രോഹിത് ശർമ്മയ്ക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല
ഇന്ത്യയെ 5-0ത്തിന് തോൽപ്പിക്കും; മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് മുൻ താരം

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മോണ്ടി പനേഴ്സർ. ഒലി പോപ്പും ടോം ഹാർട്ട്ലിയും മികച്ച പ്രകടനം നടത്തിയാൽ ഇം​ഗ്ലണ്ട് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുമെന്നാണ് പനേഴ്സറിൻ്റെ മുന്നറിയിപ്പ്. ആദ്യ ടെസ്റ്റിൽ ആവേശകരമായ മത്സരത്തിനൊടുവിൽ 28 റൺസിനാണ് ഇം​ഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചത്.

ഹൈദരബാദിൽ ഇം​ഗ്ലണ്ട് നേടിയത് വലിയ വിജയമാണ്. ക്രിക്കറ്റ് നിരീക്ഷകർപോലും അത് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 190 റൺസിന്റെ ലീഡ് വഴങ്ങി. അതിന് ശേഷമാണ് അതി​ഗംഭീരമായി ഇം​ഗ്ലണ്ട് തിരിച്ചുവന്നത്. ഒലി പോപ്പിന്റെ അത്ര മനോഹരമായ ഇന്നിംഗ്സ് സമീപകാലത്ത് താൻ കണ്ടിട്ടില്ല. ഈ വിജയം ഇം​ഗ്ലണ്ടിൽ ലോകകപ്പ് നേടിയതുപോലൊയാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും പനേഴ്സർ വ്യക്തമാക്കി.

ഇന്ത്യയെ 5-0ത്തിന് തോൽപ്പിക്കും; മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് മുൻ താരം
ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; ജോബർഗ് സൂപ്പർ കിംഗ്സിന് 10 വിക്കറ്റ് ജയം

2012-13 സീസണിലാണ് ഇം​ഗ്ലണ്ട് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. അലിസ്റ്റ്യയർ കുക്ക് നയിച്ച ടീമിലെ നിർണായക സാന്നിധ്യമായിരുന്നു മോണ്ടി പനേഴ്സർ. ഇതിന് ശേഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com