ഹൈദരാബാദില്‍ ജഡേജ-രാഹുല്‍ ക്ലാസ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

81 റണ്‍സോടെ രവീന്ദ്ര ജഡേജയും 35 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍
ഹൈദരാബാദില്‍ ജഡേജ-രാഹുല്‍ ക്ലാസ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ മികച്ച ഇന്നിങ്സ് ലീഡിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 175 റണ്‍സിന്റെ ശക്തമായ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 246 റണ്‍സിന് മറുപടിയായി ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 81 റണ്‍സോടെ രവീന്ദ്ര ജഡേജയും 35 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 63 റണ്‍സാണ് അക്‌സര്‍-ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലും (86) ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി.

ഒന്നാം ദിനം രോഹിത് ശര്‍മ്മയെ മാത്രം നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെ നഷ്ടമായി. 70 പന്തില്‍ 76 റണ്‍സെടുത്ത് രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ജയ്സ്വാള്‍ ഒരു ഫോറുകൂടെ അടിച്ച ശേഷം 80 റണ്‍സുമായി മടങ്ങി. ജോ റൂട്ട് ജയ്‌സ്വാളിനെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. അമിത പ്രതിരോധത്തിലായിരുന്ന ശുഭ്മാന്‍ ഗില്‍ 66 പന്തില്‍ 23 റണ്‍സെടുത്ത് മടങ്ങി.

ഹൈദരാബാദില്‍ ജഡേജ-രാഹുല്‍ ക്ലാസ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
ഹൈദരാബാദ് ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

രാവിലത്തെ സെഷനില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. എങ്കിലും ശ്രേയസ് 35 റണ്‍സെടുത്ത് പുറത്തായി. കെ എല്‍ രാഹുല്‍ 86 റണ്‍സുമായാണ് മടങ്ങിയത്. പിന്നാലെ ആറാം വിക്കറ്റില്‍ ജഡേജ-ശ്രീകര്‍ ഭരത് സഖ്യം 68 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു. 81 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഭരതിനെ മടക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ രവിചന്ദ്രന്‍ അശ്വിന്‍ (1) റണ്ണൗട്ടായി മടങ്ങി. ഇംഗ്ലീഷ് നിരയില്‍ ടോം ഹാര്‍ട്ട്‌ലിയും ജോ റൂട്ടും രണ്ട് വീതം വിക്കറ്റെടുത്തു. ജാക്ക് ലീച്ച്, റെഹാന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com