2023ലെ ട്വന്റി 20 ടീം പ്രഖ്യാപിച്ച് ഐസിസി; സൂര്യകുമാര്‍ യാദവ് നായകന്‍

സൂര്യകുമാര്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
2023ലെ ട്വന്റി 20 ടീം പ്രഖ്യാപിച്ച് ഐസിസി; സൂര്യകുമാര്‍ യാദവ് നായകന്‍

മുംബൈ: 2023ലെ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ യുവതാരം സൂര്യകുമാര്‍ യാദവിനെയാണ് ഐസിസി തിരഞ്ഞെടുത്തത്. സൂര്യകുമാര്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്‌വാള്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍.

ഏകദിനത്തില്‍ വിമര്‍ശനങ്ങളും പഴികള്‍ക്കും ഇരയായിരുന്നെങ്കിലും സൂര്യകുമാര്‍ യാദവ് ഈ സീസണില്‍ മികച്ച ഫോമിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. 2023ല്‍ 18 ടി20 മത്സരങ്ങളില്‍ നിന്ന് 733 റണ്‍സ് അടിച്ചെടുത്ത സൂര്യകുമാര്‍ യാദവ് ഐസിസി അംഗരാജ്യങ്ങളില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. രണ്ട് സെഞ്ച്വറികളടക്കമായിരുന്നു താരത്തിന്റെ സമ്പാദ്യം.

2023ലെ ട്വന്റി 20 ടീം പ്രഖ്യാപിച്ച് ഐസിസി; സൂര്യകുമാര്‍ യാദവ് നായകന്‍
നിശാപാര്‍ട്ടിയിലെ മദ്യപാനം; മാക്‌സ്‌വെൽ ആശുപത്രിയിലായതിൽ അന്വേഷണം

വിന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, ന്യൂസിലന്‍ഡിന്റെ മാര്‍ക് ചാപ്മാന്‍, സിംബാബ്വെ താരങ്ങളായ സിക്കന്ദര്‍ റാസ, ഉഗാണ്ട താരം അല്‍പേഷ് രാംജാനി, റിച്ചാര്‍ഡ് എന്‍ഗരാവ, അയര്‍ലന്‍ഡ് താരം മാര്‍ക് അഡയര്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com