'അദ്ദേഹത്തെപ്പോലെയൊരു താരത്തിന്റെ നഷ്ടം വലുതാണ്'; കോഹ്‌ലിയുടെ അഭാവത്തെക്കുറിച്ച് ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പിന്മാറിയത്
'അദ്ദേഹത്തെപ്പോലെയൊരു താരത്തിന്റെ നഷ്ടം വലുതാണ്'; കോഹ്‌ലിയുടെ അഭാവത്തെക്കുറിച്ച് ദ്രാവിഡ്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ജനുവരി 25നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് താരം മത്സരങ്ങളില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പരമ്പരയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോഹ്‌ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുമെന്നുറപ്പാണ്. ഇപ്പോള്‍ താരത്തിന്റെ പിന്മാറ്റത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കോഹ്‌ലിയെപ്പോലെയൊരു താരത്തിന്റെ നഷ്ടം വലുതാണെന്ന് ദ്രാവിഡ് പറയുന്നു. കോഹ്‌ലി ടീമില്‍ നിന്ന് വിട്ടുനിന്നെങ്കിലും കോച്ച് മറ്റുള്ള താരങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

'അദ്ദേഹത്തെപ്പോലെയൊരു താരത്തിന്റെ നഷ്ടം വലുതാണ്'; കോഹ്‌ലിയുടെ അഭാവത്തെക്കുറിച്ച് ദ്രാവിഡ്
ഇംഗ്ലണ്ട് പരമ്പര; ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ല

'കോഹ്‌ലിയെപ്പോലെയുള്ള നിലവാരമുള്ള ഒരു താരത്തെ ഏതെങ്കിലും ടീം നഷ്ടപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. തീര്‍ച്ചയായും അദ്ദേഹം ആസാമാന്യനായ ഒരു ക്രിക്കറ്റ് താരമാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ് അതിനുള്ള തെളിവ്. മൈതാനത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ ഊര്‍ജം നല്‍കും. എന്നാല്‍ മറ്റുള്ള താരങ്ങള്‍ക്കും മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള അവസരം നല്‍കേണ്ടതുണ്ട്', ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഹ്ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരിഗണന. എന്നാല്‍ ചില വ്യക്തിപരമായ സാഹചര്യങ്ങളില്‍ തനിക്ക് കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന് കോഹ്ലി പറഞ്ഞു. പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് കോഹ്ലിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു. താരത്തിന്റെ സ്വകാര്യതയെ മാനിച്ച് പിന്മാറ്റത്തിന്റെ കാരണം ബിസിസിഐ വെളിപ്പെടുത്തിയില്ല.

'അദ്ദേഹത്തെപ്പോലെയൊരു താരത്തിന്റെ നഷ്ടം വലുതാണ്'; കോഹ്‌ലിയുടെ അഭാവത്തെക്കുറിച്ച് ദ്രാവിഡ്
ഇം​ഗ്ലണ്ട് പരമ്പരയിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ അല്ല; സ്ഥിരീകരിച്ച് ദ്രാവിഡ്

അതേസമയം കോഹ്ലിക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ അഫ്ഗാന്‍ പരമ്പരയിലെ ആദ്യ ട്വന്റി 20യിലും വിരാട് കോഹ്ലി കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോഹ്ലി അഫ്ഗാനെതിരായ ആദ്യ മത്സരത്തില്‍ നിന്ന് പിന്മാറിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com