സെലക്ടർമാർക്ക് മറുപടി: രഞ്ജി ട്രോഫിയിൽ തകർപ്പൻ ഇരട്ട സെഞ്ച്വറിയുമായി പൂജാര

356 പന്തുകൾ നേരിട്ട് 30 ഫോറുകൾ നേടിയാണ് പൂജാരയുടെ നേട്ടം.
സെലക്ടർമാർക്ക് മറുപടി: രഞ്ജി ട്രോഫിയിൽ തകർപ്പൻ ഇരട്ട സെഞ്ച്വറിയുമായി പൂജാര

രാജ്കോട്ട്: ഏറെ നാളുകളായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താണ് ചേത്വേശർ പൂജാര. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ ടീമിലേക്ക് പൂജാരയെ പരിഗണിക്കുന്നതുപോലുമില്ല. എന്നാൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ ഇരട്ട സെഞ്ച്വറിയോടെ ബിസിസിഐക്ക് മറുപടി നൽകുകയാണ് ചേത്വേശർ പൂജാര.

ജാർഖണ്ഡിനെതിരായ മത്സരത്തിൽ പുറത്താകാതെ 243 റൺസാണ് സൗരാഷ്ട്ര താരം അടിച്ചുകൂട്ടിയത്. 356 പന്തുകൾ നേരിട്ട് 30 ഫോറുകൾ നേടിയാണ് പൂജാരയുടെ നേട്ടം. ആഭ്യന്തര ക്രിക്കറ്റിലെ പൂജാരയുടെ 17-ാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേട്ടത്തിൽ നാലാം സ്ഥാനത്ത് എത്താനും പൂജാരയ്ക്ക് കഴിഞ്ഞു.

സെലക്ടർമാർക്ക് മറുപടി: രഞ്ജി ട്രോഫിയിൽ തകർപ്പൻ ഇരട്ട സെഞ്ച്വറിയുമായി പൂജാര
അമ്പാട്ടി റായിഡുവിന് ഇത് സ്ഥിരം പണി; വഴക്കടിച്ചു തീർത്ത ക്രിക്കറ്റ് ജീവിതം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 142 റൺസ് മാത്രമാണ് ഒന്നാം ഇന്നിംഗ്സിൽ നേടിയത്. മറുപടി പറഞ്ഞ സൗരാഷ്ട്ര നാല് വിക്കറ്റിന് 578 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിംഗ്സിൽ 436 റൺസിന്റെ ലീഡാണ് സൗരാഷ്ട്രയ്ക്കുള്ളത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിം​ഗ് ആരംഭിച്ച ജാർഖണ്ഡ് ഒരു വിക്കറ്റിന് 81 റൺസെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com