രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ

ഉത്തർപ്രദേശ് മുൻനിരയെ വേഗത്തിൽ മടക്കാൻ കേരളത്തിന് കഴിഞ്ഞു.
രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ദിനം കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഉത്തർപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. 71 റൺസെടുത്ത് റിങ്കു സിം​ഗും 54 റൺസെടുത്ത് ധ്രുവ് ജുറേലും പുറത്താകാതെ നിൽക്കുകയാണ്. ഇരുവരും ആറാം വിക്കറ്റിൽ ഇതുവരെ 120 റൺസ് ചേർത്തുകഴിഞ്ഞു.

മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് ലഭിച്ച ഉത്തർപ്രദേശ് ബാറ്റ് ചെയ്യാനും തീരുമാനിച്ചു. ക്യാപ്റ്റൻ ആര്യൻ ജുയാൽ 28ഉം പ്രിയം ​ഗാർ​ഗ് 44ഉം റൺസെടുത്ത് ഉത്തർപ്രദേശിന് ഭേദപ്പെട്ട തുടക്കം നൽകി. പക്ഷേ ഉത്തർപ്രദേശ് മുൻനിരയെ വേഗത്തിൽ മടക്കാൻ കേരളത്തിന് കഴിഞ്ഞു.

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ
ഐസിസിയുടെ 2023ലെ ഏകദിന ക്രിക്കറ്റ് താരം; അന്തിമ ലിസ്റ്റിൽ നാല് പേർ

ഒരു ഘട്ടത്തിൽ അഞ്ചിന് 124 എന്ന നിലയിലായി ഉത്തർപ്രദേശ്. എന്നാൽ ആറാം വിക്കറ്റിൽ റിങ്കുവും ജുറേലും ഒന്നിച്ചതോടെ കളി മാറി. കേരളത്തിനായി ബേസിൽ തമ്പി, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ​ഗോപാൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com