കേപ്ടൗണിലേത് ബോൾ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ്

മത്സരത്തി‍ന്റെ ആദ്യ ദിനം 23 വിക്കറ്റുകൾ വീണു.
കേപ്ടൗണിലേത് ബോൾ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ്

കേപ്ടൗൺ: നാടകീയമായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ്. വെറും രണ്ട് ദിവസത്തിനുള്ളിൽ മത്സരം അവസാനിച്ചു. എറിഞ്ഞ ബോളുകളുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റാണ് കേപ്ടൗണിൽ നടന്നത്. നാല് ഇന്നിംഗ്സുകളിലായി 107 ഓവർ മാത്രമാണ് ഇരുടീമുകളും കളത്തിലുണ്ടായിരുന്നത്.

മത്സരത്തി‍ന്റെ ആദ്യ ദിനം 23 വിക്കറ്റുകൾ വീണു. ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം 23 വിക്കറ്റുകൾ വീഴുന്നത് ഇത് രണ്ടാം തവണയാണ്. 1902ൽ ഇംഗ്ലണ്ട്-ഓസ്ട്രേലിയ ടെസ്റ്റിന്റെ ആദ്യ ദിനം 25 വിക്കറ്റുകൾ വീണിരുന്നു. ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോറാണ് ആദ്യ ഇന്നിംഗ്സിൽ നേടിയത്. വെറും 55 റൺസ്.

കേപ്ടൗണിലേത് ബോൾ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ്
മധ്യനിരയുടെ എഞ്ചിൻ; ജർമ്മൻ ഫുട്ബോൾ താരം ടോണി ക്രൂസിന് ‌പിറന്നാൾ

മറുപടി പറഞ്ഞ ഇന്ത്യയ്ക്കും തിരിച്ചടികൾ ലഭിച്ചു. 153ന് നാല് എന്ന നിലയിൽ നിന്നും ഒരു റൺസ് പോലും കൂട്ടിച്ചേർക്കാൻ കഴിയാതെ ഇന്ത്യ ഓൾ ഔട്ടായി. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിന്റെ ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും നേടാതെ നഷ്ടമാകുന്നത്. രണ്ടാം ഇന്നിംഗ്സിലും വിക്കറ്റ് വീഴ്ചയ്ക്ക് കുറവുണ്ടായില്ല. ദക്ഷിണാഫ്രിക്ക 176ന് എല്ലാവരും പുറത്തായി. ഇതിനിടെ എയ്‍ഡൻ മാക്രത്തിന് സെഞ്ചുറി തികയ്ക്കാനും കഴിഞ്ഞു. ഒടുവിൽ 79 റൺസ് വിജയലക്ഷ്യം ഇന്ത്യ 12 ഓവറിൽ മറികടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com