ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; ബവുമയ്ക്ക് പുറമെ ജെറാള്‍ഡ് കോട്‌സിയും പുറത്ത്

ബവുമയുടെ അഭാവത്തില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് രണ്ടാം ടെസ്റ്റില്‍ പ്രോട്ടീസിനെ നയിക്കുന്നത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; ബവുമയ്ക്ക് പുറമെ ജെറാള്‍ഡ് കോട്‌സിയും പുറത്ത്

സെഞ്ചുറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്‌സി പുറത്ത്. സെഞ്ചുറിയനില്‍ അവസാനിച്ച ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായത്. അടിവയറിലെ വേദനയെ തുടര്‍ന്ന് കോട്‌സിക്ക് വിശ്രമം ആവശ്യമാണെന്നും ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം താരത്തിന് നഷ്ടമാവുമെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

സെഞ്ചുറിയന്‍ ടെസ്റ്റില്‍ ജെറാള്‍ഡ് കോട്‌സി ഒരു വിക്കറ്റ് എടുത്തിരുന്നു. താരത്തിന് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലുങ്കി എന്‍ഗിഡിയോ കേശവ് മഹാരാജോ കോട്‌സിക്ക് പകരക്കാരനായി രണ്ടാം ടെസ്റ്റില്‍ ടീമില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത.

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; ബവുമയ്ക്ക് പുറമെ ജെറാള്‍ഡ് കോട്‌സിയും പുറത്ത്
സെഞ്ചുറിയനില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണം; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവുമയും പരിക്കേറ്റ് പുറത്തായിരുന്നു. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനമാണ് ബവുമയ്ക്ക് പരിക്കേല്‍ക്കുന്നത്. ബവുമയുടെ അഭാവത്തില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് രണ്ടാം ടെസ്റ്റില്‍ പ്രോട്ടീസിനെ നയിക്കുന്നത്. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് 36കാരനായ എല്‍ഗര്‍. ഇതിനിടെയാണ് ടീമിനെ നയിക്കുകയെന്ന അപൂര്‍വ നിയോഗം താരത്തെ തേടിയെത്തിയത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; ബവുമയ്ക്ക് പുറമെ ജെറാള്‍ഡ് കോട്‌സിയും പുറത്ത്
രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കണം; ഡീന്‍ എല്‍ഗറിന് 'അപൂര്‍വ നിയോഗം'

ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും 32 റണ്‍സിനും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ പ്രോട്ടീസ് 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com