ദ്രാവിഡില്ല, പകരക്കാരനായി ലക്ഷ്മണുമില്ല; ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സര്‍പ്രൈസ് പരിശീലകന്‍

ദ്രാവിഡില്ല, പകരക്കാരനായി ലക്ഷ്മണുമില്ല; ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സര്‍പ്രൈസ് പരിശീലകന്‍

ഡിസംബര്‍ 17 ഞായറാഴ്ച ജൊഹന്നാസ്ബര്‍ഗിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ സര്‍പ്രൈസ് മാറ്റം. നിലവിലെ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡോ ദ്രാവിഡിന് പകരക്കാരനായി എത്താറുള്ള വിവിഎസ് ലക്ഷ്മണോ അല്ല ഇത്തവണ ഏകദിന ടീമിനെ ഒരുക്കുന്നത്. മറിച്ച് ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സിതാന്‍ഷു കൊടക് നേതൃത്വം നല്‍കുന്ന പരിശീലക സംഘത്തിന്റെ കീഴിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ അണിനിരക്കുക.

ദ്രാവിഡില്ല, പകരക്കാരനായി ലക്ഷ്മണുമില്ല; ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സര്‍പ്രൈസ് പരിശീലകന്‍
രോഹിത് പിന്മാറി; ഇനി മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ

നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യന്‍ ടീമിനെ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ദ്രാവിഡും സംഘവും ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുഖ്യ പരിശീലകനായി സിതാന്‍ഷു നേതൃത്വം നല്‍കുന്ന പരിശീലക സംഘത്തില്‍ ഫീല്‍ഡിങ് പരിശീലകനായി അജയ് രാത്രയും ബൗളിങ് കോച്ചായി രജിബ് ദത്തയും ഉണ്ടാകും. കെ എല്‍ രാഹുല്‍ നയിക്കുന്ന ഏകദിന പരമ്പര സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്.

ദ്രാവിഡില്ല, പകരക്കാരനായി ലക്ഷ്മണുമില്ല; ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സര്‍പ്രൈസ് പരിശീലകന്‍
കുൽദീപ് 'കിൽ'ദീപ്; ദക്ഷിണാഫ്രിക്കയെ 106 റൺസിന് തകർത്ത് ഇന്ത്യ

ഡിസംബര്‍ 17 ഞായറാഴ്ച ജൊഹന്നാസ്ബര്‍ഗിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം 19നും മൂന്നാം മത്സരം 21നുമാണ് നടക്കുക. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com