വിടവാങ്ങൽ സീരിസിൽ വാർണർ വെടിക്കെട്ട്; പാകിസ്താനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

നിലയുറപ്പിക്കും മുമ്പെ 16 റൺസെടുത്ത മാർനസ് ലബുഷെയ്നെ ഫഹീം അഷറഫ് പുറത്താക്കി.
വിടവാങ്ങൽ സീരിസിൽ വാർണർ വെടിക്കെട്ട്; പാകിസ്താനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

പെര്‍ത്ത്: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്ട്രേലിയ മികച്ച നിലയിൽ. ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറിയാണ് ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന് നട്ടെല്ലായത്. 211 പന്തിൽ 16 ഫോറും നാല് സിക്സും സഹിതം വാർണർ 164 റൺസെടുത്തു. ഈ പരമ്പരയ്ക്ക് ശേഷം ഡേവിഡ് വാർണറിന്റെ ടെസ്റ്റ് കരിയറിന് അവസാനമാകും. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് 346 റൺസെന്ന മികച്ച നിലയിലാണ്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഉസ്മാൻ ഖ്വാജയ്ക്കൊപ്പം 126 റൺസാണ് വാർണർ കൂട്ടിച്ചേർത്തത്. 41 റൺസെടുത്ത ഖ്വാജ പുറത്തായതിന് പിന്നാലെയാണ് പാകിസ്താൻ മത്സരത്തിന്റെ ഭാ​ഗമായത്. നിലയുറപ്പിക്കും മുമ്പെ 16 റൺസെടുത്ത മാർനസ് ലബുഷെയ്നെ ഫഹീം അഷറഫ് പുറത്താക്കി.

വിടവാങ്ങൽ സീരിസിൽ വാർണർ വെടിക്കെട്ട്; പാകിസ്താനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ
പുതിയ ബാബർ അസം ലോഡിം​ഗ്; പാക് താരത്തെ പിന്തുണച്ച് ​ഗൗതം ​ഗംഭീർ

ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്ത് 31 റൺസുമായും ട്രാവിസ് ഹെഡ് 40 റൺസുമായും പുറത്തായി. അഞ്ചാമനായി വാർണർ പുറത്താകുമ്പോൾ ഓസ്ട്രേലിയൻ സ്കോർ അഞ്ചിന് 321 റൺസിൽ എത്തിയിരുന്നു. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 15 റൺസെടുത്ത മിച്ചൽ മാർഷും 14 റൺസെടുത്ത അലക്സ് ക്യാരിയുമാണ് ക്രീസിൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com