'താൻ വിട്ടുമാറാത്ത വൃക്ക രോഗത്തോട് പൊരുതുന്നു'; കാമറൂൺ ​ഗ്രീൻ

​ഗ്രീനിന്റെ വൃക്കകൾ ഇപ്പോൾ 60 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്.
'താൻ വിട്ടുമാറാത്ത വൃക്ക രോഗത്തോട് പൊരുതുന്നു'; കാമറൂൺ ​ഗ്രീൻ

മെൽബൺ: വിട്ടുമാറാത്ത വൃക്ക രോ​ഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് താനെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം കാമറൂൺ ​ഗ്രീൻ. ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. നവജാത ശിശുവായിരുന്നപ്പോൾ തന്നെ താൻ രോ​ഗിയായിരുന്നു. എന്നാൽ ചെറുപ്പത്തിൽ അതിന്റെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്നും ​ഗ്രീൻ പറഞ്ഞു.

വിട്ടുമാറാത്ത വൃക്ക രോ​ഗം ഘട്ടം ഘട്ടമായി കിഡ്നിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന രോ​ഗമാണ്. നിർഭാ​ഗ്യവശാൽ തന്റെ വൃക്കകൾ സ്വഭാവികമായി രക്തം ശുദ്ധീകരിക്കപ്പെടുന്നില്ല. വൃക്ക രോ​ഗത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്. ഇപ്പോൾ രണ്ട് ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു. അഞ്ചാമത്തെ ഘട്ടമെത്തി കഴിയുമ്പോൾ വൃക്ക മാറ്റി വെയ്ക്കുകയോ ശുദ്ധീകരിച്ച രക്തം കടത്തിവിടുകയോ ചെയ്യേണ്ടതുണ്ടെന്നും ​ഗ്രീൻ വ്യക്തമാക്കി.

'താൻ വിട്ടുമാറാത്ത വൃക്ക രോഗത്തോട് പൊരുതുന്നു'; കാമറൂൺ ​ഗ്രീൻ
വിടവാങ്ങൽ സീരിസിൽ വാർണർ വെടിക്കെട്ട്; പാകിസ്താനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

​ഗ്രീനിന്റെ വൃക്കകൾ ഇപ്പോൾ 60 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നത്. ക്രിക്കറ്റ് കരിയറിനായി ചിട്ടയായ ഭക്ഷണക്രമം സൂക്ഷിച്ചത് ​ഗ്രീനിന് ​ഗുണം ചെയ്തു. ​ഗ്രീനിന്റെ മാതാവ് ബീ ട്രേസിയുടെ പ്രസവ കാല ചികിത്സയ്ക്കിടയിലാണ് താരത്തിന്റെ അസുഖം കണ്ടെത്തിയത്. 24കാരനായ ​ഗ്രീൻ ഓസ്ട്രേലിയയ്ക്ക് വേണ്ടി 24 ടെസ്റ്റുകളും 23 ഏകദിനങ്ങളും എട്ട് ട്വന്റി 20യും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ​ഗ്രീൻ അടുത്ത സീസണിൽ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സ് ടീമിനായാണ് കളിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com