ഐസിസി ഏകദിന റാം​ഗിങ്ങിൽ‌ സിറാജ് രണ്ടാമത്; ഒന്നാമൻ ഇനി മഹാരാജ്

ഇന്ത്യൻ ബൗളർമാരായ ജസ്പ്രീത് ബുംറയും കുൽദീപ് യാദവും രണ്ട് സ്ഥാനങ്ങൾ മുന്നോട്ടുകയറി.
ഐസിസി ഏകദിന റാം​ഗിങ്ങിൽ‌ സിറാജ് രണ്ടാമത്; ഒന്നാമൻ ഇനി മഹാരാജ്

ദുബായ്: ഐസിസി ഏകദിന ബൗളർമാരുടെ തലപ്പത്ത് ഇനി ഒന്നാമൻ ഇന്ത്യയുടെ മുഹമ്മദ് സിറാജ് അല്ല. ഇന്ത്യൻ പേസറെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഒന്നാമതെത്തി. ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ നേടിയ നാല് വിക്കറ്റ് നേട്ടം മഹാരാജിന് ​ഗുണമായി. അവസാന മൂന്ന് മത്സരങ്ങളിൽ ഏഴ് വിക്കറ്റ് നേടാൻ ദക്ഷിണാഫ്രിക്കൻ സ്പിന്നറിന് കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് നേടിയ സിറാജ് റാങ്കിങ്ങില്‍ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ ആദം സാംബയാണ്. ഇന്ത്യൻ ബൗളർമാരായ ജസ്പ്രീത് ബുംറയും കുൽദീപ് യാദവും രണ്ട് സ്ഥാനങ്ങൾ മുന്നോട്ടുകയറി. യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ് ഇവരുള്ളത്.

ഐസിസി ഏകദിന റാം​ഗിങ്ങിൽ‌ സിറാജ് രണ്ടാമത്; ഒന്നാമൻ ഇനി മഹാരാജ്
ചരിത്രം തിരുത്താനും മറക്കാനും; ലോകകപ്പ് സെമി കടക്കാൻ ദക്ഷിണാഫ്രിക്ക

ബാറ്റർമാരുടെ റാങ്കിങ്ങില്‍ ശുഭ്മാൻ ​ഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാബർ അസം രണ്ടാമതാണ്. ഡി കോക്ക് മൂന്നാമതും കോഹ്‌ലി നാലാമതും രോഹിത് അഞ്ചാം സ്ഥാനത്തുമാണ്. ഓൾ റൗണ്ടറുമാരുടെ റാങ്കിങ്ങില്‍ ഷക്കീബ് അൽ ഹസ്സൻ ഒന്നാം സ്ഥാനത്താണ്. അഫ്​ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് രണ്ടാം സ്ഥാനത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com