Sports

കമന്ററി ബോക്‌സിലേക്ക് മടങ്ങി വരാന്‍ നവജ്യോത് സിംഗ് സിദ്ദു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമന്ററി ബോക്‌സിലേക്ക് മടങ്ങി വരാന്‍ നവജ്യോത് സിംഗ് സിദ്ദു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമാവും. സിദ്ദുവിന്റെ ഗംഭീര തിരിച്ചുവരവ് സ്റ്റാര്‍സ്‌പോര്‍ട്‌സ് ട്വറ്ററിലൂടെ അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ കമന്റേറ്ററായി ചെന്നൈയിലെ സ്റ്റേഡിയത്തില്‍ സിദ്ദു ഉണ്ടാകും.

1999 മുതല്‍ 2014-15 വരെ കമന്ററി രംഗത്തുണ്ടായിരുന്ന സിദ്ദുവിന്റെ കമന്ററി ശൈലിക്ക് സിദ്ദൂയിസം എന്ന വാക്ക് തന്നെയുണ്ടായിരുന്നു. ഒരു ടൂര്‍ണമെന്റിന് നേരത്തെ 60-70 ലക്ഷം രൂപ വരെ വാങ്ങി കൊണ്ടിരുന്ന സിദ്ദു പിന്നീട് ഐപിഎല്ലില്‍ എത്തിയതോടെ ഒരു കളിക്ക് 25 ലക്ഷം രൂപ വരെ വാങ്ങിയിരുന്നു.

1983 മുതല്‍ 1998 വരെ 15 വര്‍ഷം ഇന്ത്യക്ക് വേണ്ടി കളിച്ച സിദ്ദു യഥാക്രമം 51 ടെസ്റ്റുകളും 136 ഏകദിനങ്ങളും കളിക്കുകയും 3202, 4413 റണ്‍സും നേടിയിട്ടുണ്ട്.

പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായിരുന്ന സിദ്ദു ബിജെപി പ്രവേശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാനത്ത് റാലികളും സമാന്തര യോഗങ്ങളും സംഘടിപ്പിച്ച സിദ്ദുവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടേക്കുമെന്നും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT