Sports

സംസ്ഥാന സ്‌കൂൾ കായികോത്സവം; താര ജിയും അഭിറാം പിയും വേഗതാരങ്ങള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ താര ജിയും അഭിറാം പിയും വേ​ഗതാരങ്ങളായി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന്റെ താര.ജി ഒന്നാമതായി ഓടിയെത്തി. പത്തനംതിട്ടയുടെ അനാമിക വെള്ളി മെഡലും തിരുവനന്തപുരത്തിന്റെ സ്‌നേഹ ജേക്കബ് വെങ്കല മെഡലും സ്വന്തമാക്കി.

സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ പാലക്കാടിന്റെ അഭിറാം പിയാണ് വേ​ഗരാജാവ്. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ എറണാകുളത്തിന്റെ അൻസാഫ് കെ.അഷ്‌റഫ് ഒന്നാമത് ഓടിയെത്തി. ജൂനിയർ വിഭാഗം പെൺകുട്ടികളിൽ എറണാകുളത്തിന്റെ അൽഫോൻസ ഒന്നാം സ്ഥാനത്ത് എത്തി.

സംസ്ഥാന കായികമേളയിൽ രണ്ടാം ദിവസവും പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. എട്ട് സ്വർണവുമായി 68 പോയിന്റോടെയാണ് പാലക്കാട് ഒന്നാം സ്ഥാനത്തുള്ളത്. ആറ് സ്വർണവുമായി മലപ്പുറം രണ്ടാം സ്ഥാനത്താണ്. അഞ്ച് സ്വർണം നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT