Sports

'സിൽവർ വിമൻ'; ഏഷ്യൻ ​ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹാങ്ചൗ: ‌ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യൻ സംഘത്തിന് വെള്ളി. വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാച്ചി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ 4*400 മീറ്റർ റിലേയിൽ മൂന്ന് മിനിറ്റും 27 സെക്കന്റും 85 മില്ലി സെക്കന്റുമെടുത്ത് ഇന്ത്യൻ വനിതകൾ ഫിനിഷിങ് പോയിന്റിൽ ഓടിയെത്തി.

പുരുഷ വിഭാ​ഗം റിലേയിൽ ഇന്ത്യൻ ​സംഘം സ്വർണം നേടി. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്ക് സുവർണ മെഡൽ നേടിത്തന്നത്.

ഏഷ്യൻ ​ഗെയിംസ് 11 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ മെഡൽ നേട്ടം 81ലേക്ക് എത്തി. 18 സ്വർണം ഉൾപ്പടെയാണ് ഇന്ത്യൻ നേട്ടം. 31 വെള്ളിയും 32 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടിക്കഴിഞ്ഞു. ഏഷ്യൻ ​ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ വേട്ടയാണിത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT