Special

കളിക്കളം വാഴുന്ന സഞ്ജു; ബിസിസിഐ കാത്തിരിക്കുന്നത് ഇതിനേക്കാൾ മികച്ച പ്രകടനത്തിന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പ‍ഞ്ചാബ് കിം​ഗ്സിനെയും വീഴ്ത്തി രാജസ്ഥാൻ റോയൽസ് കുതിക്കുകയാണ്. ​സീസണിൽ ആറ് മത്സരങ്ങൾ കളിച്ച രാജസ്ഥാൻ അഞ്ചിലും വിജയിച്ചു. കഴിഞ്ഞ മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന പന്തിലാണ് സഞ്ജുവും കൂട്ടരും പരാജയപ്പെട്ടത്. ഈ മത്സരത്തിൽ തോൽവിക്ക് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ഉൾപ്പടെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഒരൊറ്റ മത്സരത്തിനുള്ളിൽ സഞ്ജുവിലെ നായകൻ മടങ്ങിയെത്തി. പഞ്ചാബിനെതിരായ മത്സരത്തിൽ സൂപ്പർ സാംസണെയാണ് കളത്തിൽ കണ്ടത്.

ജോസ് ബട്ലർ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ്മ, നന്ദ്ര ബർ​ഗർ തുടങ്ങിയവർ ഇല്ലാതെയാണ് രാജസ്ഥാൻ കളത്തിലെത്തിയത്. എന്നിട്ടും പഞ്ചാബ് ബാറ്റർമാരെ വരിഞ്ഞുമുറുക്കാൻ രാജസ്ഥാൻ കഴിഞ്ഞു. കേശവ് മഹാരാജിനെ ഒരു ബൗണ്ടറി നേടാൻ പഞ്ചാബ് ബൗളർമാർ പാടുപെട്ടു. എട്ടിന് 147 എന്ന മാന്യമായ സ്കോറിലേക്ക് എത്താൻ മാത്രമാണ് പഞ്ചാബിന് കഴിഞ്ഞത്.

ഫീൽഡിം​ഗിൽ അവിശ്വസനീയ പ്രകടനം സഞ്ജു പുറത്തെടുത്തു. കുൽദീപ് സെന്നിന്റെ പന്തിൽ ലയാം ലിവിങ്സ്റ്റോണിന്റെ ക്യാച്ചെടുക്കാൻ സഞ്ജു ഒരു തകർപ്പൻ ശ്രമം നടത്തി. എന്നാൽ വലതുവശത്തേയ്ക്ക് നടത്തിയ ഡൈവിൽ കൈയ്യിൽ തട്ടി ആ ക്യാച്ച് നഷ്ടമായി. എങ്കിലും അത്രമേൽ കഠിനമായ ആ ശ്രമം അഭിനന്ദനം അർഹിക്കുന്നതാണ്.

ലിവിങ്സ്റ്റോണിനെ പുറത്താക്കാൻ സഞ്ജു നടത്തിയ റൺഔട്ട് ശ്രമം ധോണിയെ ഓർമ്മിപ്പിച്ചു. ബാറ്റിം​ഗിൽ 14 പന്തിൽ 18 റൺസ് മാത്രമാണ് മലയാളി താരം നേടിയത്. എങ്കിലും ജയ്സ്വാളും കോട്യാനും താരതമ്യേന പതിഞ്ഞ തുടക്കം നൽകിയപ്പോൾ സ‍ഞ്ജു മത്സരം വേ​ഗത്തിലാക്കാൻ ശ്രമിച്ചു. സീസണിൽ റൺവേട്ടയിൽ വിരാട് കോഹ്‌ലിയ്ക്കും റിയാൻ പരാ​ഗിനും താഴെ മൂന്നാമനാണ് സഞ്ജു. ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ ഒരു താരത്തിന് കഴിയില്ല. ട്വന്റി 20 ലോകകപ്പിൽ മാത്രമല്ല ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ സഞ്ജുവിന് ബിസിസിഐ അവസരം നൽകേണ്ടതുണ്ട്.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT