Newsroom

സാറാ ജോസഫിന് അഷിതാ സ്മാരക പുരസ്‌കാരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: പ്രശസ്‌ത്ര എഴുത്തുകാരി അഷിതയുടെ പേരിലുള്ള സ്മാരക പുരസ്‌കാരം സാറാജോസഫിന്. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അഷിതയുടെ ഓര്‍മദിനമായ 27-ന് വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. കവയിത്രി റോസ് മേരി, കഥാകാരന്മാരായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സൗമ്യാ ചന്ദ്രശേഖരന്‍ (കഥ), സുരേന്ദ്രന്‍ ശ്രീമൂലനഗരം (ബാലസാഹിത്യം), ശ്യാം തറമേല്‍ (കവിത), രമണി വേണുഗോപാല്‍ (നോവല്‍), തെരേസ ടോം (ഓര്‍മക്കുറിപ്പ്) എന്നിവർക്കാണ് അഷിത സ്മാരക സമിതിയുടെ മറ്റ് പുരസ്കാരങ്ങൾ. അഷിതാസ്മാരക ബാലശ്രീപുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനും പ്രത്യേക ജൂറിപുരസ്‌കാരം സുജാ ഗോപാലനും (കവിത) നല്‍കും.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT