News

എസ് ഐ ബിജു പൗലോസ് കൊൽക്കത്തയ്ക്ക് പോയോ?; 'ആക്ഷൻ ഹീറോ ബിജു 2' അപ്ഡേറ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എസ് ഐ ബിജു പൗലോസിന്റെ ഓട്ടം ആരംഭിച്ചു. എബ്രിഡ് ഷൈന്റെ സംവിധാനത്തിലൊരുങ്ങിയ ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ പുതിയ അപ്ഡേറ്റുകൾ പ്രകാരം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ട് കൊൽക്കത്തയിലാണ് എന്നാണ് റിപ്പോർട്ട്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തിയിട്ടില്ല.

ചിത്രം നി‍ർമ്മിക്കുന്നത് നിവിൻ പോളിയും പി എസ് ഷംനാസും ചേ‍ർന്നാണ്. സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വാർത്തയെ വരവേറ്റത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷക‍ർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ​ഗാനങ്ങളും കോമഡി രം​ഗങ്ങളും ശ്രദ്ധേയമായിരുന്നു.

ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം. രണ്ടാം ഭാഗവും സംഭവബഹുലമായ യാത്രകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT