News

'നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ ചേട്ടാ'; വിശാഖ് സുബ്രഹ്മണ്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധ്യാൻ ശ്രീനിവാസനെയും പ്രണവ് മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. വിഷു റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടുന്ന പശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസന് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യം.

'നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ ചേട്ടാ' എന്നാണ് വിശാഖ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രം ഏറ്റെടുത്ത് വിജയമാക്കിയ എല്ലാവർക്കും നന്ദിയും വിശാഖ് അറിയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനെ ചേർത്ത് പിടിച്ച ഫോട്ടോക്കൊപ്പമാണ് വിശാഖിന്റെ കുറിപ്പ്.

1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കേരളാ ബോക്സ് ഓഫീസിൽ നിന്നും ആദ്യ ദിനം വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് കോടി രൂപയാണ് സ്വന്തമാക്കിയത്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT