ഫഹദ് എവിടെ? അഴിച്ചു വിട്ടിരിക്കുകയാ..; രംഗണ്ണൻ ട്രോൾ എറ്റെടുത്ത് ആവേശത്തിൽ അൻവർ റഷീദ്

അൻവർ റഷീദ് പങ്കുവെച്ച ഒരു ട്രോൾ പോസ്റ്റും വൈറലാകുന്നുണ്ട്
ഫഹദ് എവിടെ?  അഴിച്ചു വിട്ടിരിക്കുകയാ..; രംഗണ്ണൻ ട്രോൾ എറ്റെടുത്ത് ആവേശത്തിൽ അൻവർ റഷീദ്

തുടക്കം മുതൽ ഒടുക്കം വരെ ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമാണ് എന്നാണ് 'ആവേശം' കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയാനുള്ളത്. എന്തോ വലുതാണ് വരാനിരിക്കുന്നത് എന്ന് ഊഹിച്ച പ്രേക്ഷകർക്ക് തെറ്റിയില്ല. രംഗണ്ണന്റെ രണ്ടര മണിക്കൂർ പെർഫോമൻസിൽ ഫുൾ ഓൺ പവറിലാണ് ഫ ഫാ ആരാധകർ അടക്കമുള്ള മലയാളികൾ. ഇതിനിടെ സംവിധായകൻ അൻവർ റഷീദ് പങ്കുവെച്ച ഒരു ട്രോൾ പോസ്റ്റും വൈറലാകുന്നുണ്ട്.

ആവേശത്തിലെ ഫഹദിനെ സംവിധായകൻ അഴിച്ചു വിട്ടിരിക്കുകയാണ് എന്നാണ് പൊതുവേ ഉയർന്ന് വന്ന അഭിപ്രായം. ഇതിന്റെ ചുവട് പിടിച്ചു വന്ന ഒരു ട്രോൾ പോസ്റ്റാണ് ആവേശത്തിന്റെ നിർമ്മാതാവ് കൂടിയായ ആൻവർ റഷീദ് ഷെയർ ചെയ്തത്.

മഴവിൽകാവടി എന്ന് സിനിമയിലെ ഒരു രംഗത്തിൽ ഇന്നസെന്റ് ഉടുവിൽ ഉണ്ണികൃഷ്ണൻ പറവൂർ ഭരതൻ ഇന്നിവരുടെ മുന്നിൽ ഇരിക്കുന്നവർ, 'ഫഹദ് എവിടെ' എന്ന് ചോദിക്കുമ്പോൾ മറുപടിയായി പറവൂർ ഭരതൻ പറയുന്നത് 'അഴിച്ചു വിട്ടിരിക്കുകയാ'ണ് എന്നാണ്. പെർഫോമൻസ് കൊണ്ട് തിയേറ്ററിൽ കോളിളക്കം ശൃഷ്ടിക്കുകയണ്. ഏപ്രിൽ 11-ന് റിലാസ് ചെയ്ത ചിത്രം വിജയ പ്രദർശനം തുടരുകയാണ്.

ഫഹദ് എവിടെ?  അഴിച്ചു വിട്ടിരിക്കുകയാ..; രംഗണ്ണൻ ട്രോൾ എറ്റെടുത്ത് ആവേശത്തിൽ അൻവർ റഷീദ്
പുതിയ ചിത്രങ്ങള്‍ വന്നാലും 'ആടുജീവിതം' തിയേറ്റർ വിടില്ല; 16-ാം ദിവസവും കോടികൾ കളക്ഷൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com