News

മുടക്ക് മുതലോ ലാഭമോ നൽകിയില്ലെന്ന് പരാതി; മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എറണാകുളം സബ് കോടതിയുടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചിരിക്കുന്നത്. അരൂർ സ്വദേശി സിറാജാണ് നിർമ്മാതാക്കൾക്കെതിരെ ഹർജിസമർപ്പിച്ചത്. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാൽ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

ഹർജിയിൽ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് കൂടാതെ ഓ ടി ടി പ്ലാറ്റഫോംമകുളുടെ റൈറ്റ്സ് നൽകിയതിലൂടെ 20 കൊടിയോളം രൂപ വേറെയും ചിത്രം നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.

ആഗോള തലത്തിൽ 220 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്.  ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടം ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

കാറിനുള്ളില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നാല് കോടിയോളം രൂപയുടെ കടബാധ്യതയെന്ന് സൂചന

രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

SCROLL FOR NEXT