News

ആടുജീവിതത്തിനും രക്ഷയില്ല; വ്യാജപതിപ്പ് പുറത്തിറങ്ങി, പരാതിയുമായി ബ്ലെസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇന്നലെ റിലീസ് ചെയ്ത പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. കാനഡയിൽ നിന്നാണ് വ്യാജപതിപ്പുകൾ പ്രചരിക്കുന്നത്. സംഭവത്തിൽ എറണാകുളം സൈബർ സെല്ലിന് സംവിധായകൻ ബ്ലെസി പരാതി നൽകി. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം സൈബർ സെല്ലിന് കൈമാറി.

അതേസമയം ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്.

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ് മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാ​ഹം ചെയ്തത് ദന്തഡോക്ടറെ

SCROLL FOR NEXT