'പൃഥ്വിയുടെ ഡെഡിക്കേഷൻ വിസ്മയിപ്പിക്കുന്നു'; ആടുജീവിതം 'മാസ്റ്റർപീസ്' എന്ന് റിഷബ് ഷെട്ടി

റിഷബ് ഷെട്ടിയുടെ പ്രതികരണത്തിൽ പൃഥ്വിരാജ് നന്ദി പറഞ്ഞിട്ടുമുണ്ട്
'പൃഥ്വിയുടെ ഡെഡിക്കേഷൻ വിസ്മയിപ്പിക്കുന്നു'; ആടുജീവിതം 'മാസ്റ്റർപീസ്' എന്ന് റിഷബ് ഷെട്ടി

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് കന്നഡ താരം റിഷബ് ഷെട്ടി. പൃഥ്വിരാജിന്റെ അസാമാന്യമായ അർപ്പണബോധം വിസ്മയിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 16 വർഷത്തെ കഠിനാധ്വാനം ഈ സിനിമാറ്റിക് മാസ്റ്റർപീസിൽ കാണാമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. റിഷബ് ഷെട്ടിയുടെ പ്രതികരണത്തിൽ പൃഥ്വിരാജ് നന്ദി പറഞ്ഞിട്ടുമുണ്ട്.

നേരത്തെ സിനിമയെ സംവിധായകൻ മണിരത്‌നവും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. വാട്ട്സ് ആപ്പിൽ അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ബ്ലെസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'പൃഥ്വിയുടെ ഡെഡിക്കേഷൻ വിസ്മയിപ്പിക്കുന്നു'; ആടുജീവിതം 'മാസ്റ്റർപീസ്' എന്ന് റിഷബ് ഷെട്ടി
ആടുജീവിതത്തിന്റെ ക്ലൈമാക്സ് സെന്റിമെന്റൽ ആകാതിരുന്നത് ഇഷ്ടപ്പെട്ടു; മണിരത്നം

ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

'പൃഥ്വിയുടെ ഡെഡിക്കേഷൻ വിസ്മയിപ്പിക്കുന്നു'; ആടുജീവിതം 'മാസ്റ്റർപീസ്' എന്ന് റിഷബ് ഷെട്ടി
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; 'ആടുജീവിതം' പുതു ചരിത്രം കുറിക്കുമോ, ബി.ഓ കളക്ഷൻ

ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com