News

അങ്ങ് ടോളിവുഡിൽ നിന്ന് 15 കോടി വാരി പിള്ളേര്; തെലുങ്ക് സംസ്ഥാനങ്ങളിൽ റെക്കോർഡിട്ട് 'പ്രേമലു'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോളിവുഡ് പ്രേക്ഷകരെ കീഴടക്കി തെലുങ്കിൽ പ്രയാണമാരംഭിച്ച റോം-കോം ചിത്രം പ്രേമലു തെലുങ്കിൽ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് സിനിമ ഇതുവരെ 15 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡും പ്രേമലു സ്വന്തമാക്കിയിരിക്കുകയാണ്.

സിനിമയെ പ്രശംസിച്ച് തമിഴ്-തെലുങ്ക് ഇൻഡസ്ട്രിയിലെ താരങ്ങളും പ്രതികരണമറിയിച്ചിരുന്നു. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ തെലുങ്ക് താരം മഹേഷ് ബാബു പ്രേമലുവിനെ പ്രശംസിച്ചിരുന്നു. തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് സ്വന്തമാക്കിയത്. ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ൻ്റ് മൂവീസ് ആണ്.

നിലവിൽ 130 കോടിയോളം രൂപയാണ് സിനിമ ആഗോളതലത്തിൽ നോയ്ഡയിരിക്കുന്നത്. മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്‍ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT