News

തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാൽ 'സാധാരണക്കാരനായ ടാക്സി ഡ്രൈവർ'; വരുന്നത് റിയലിസ്റ്റിക്ക് പടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സൗദി വെള്ളക്കയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് തരുൺ മൂര്‍ത്തി ഔദ്യോ​ഗികമായി അറിയിച്ചത്. സിനിമയുടെ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണുണ്ടാക്കിയത്. ആ ആവേശം വർധിപ്പിക്കുന്ന അപ്ഡേറ്റുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്‍റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിത്. വലിയ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്‍റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

മോഹൻലാലിന്റെ 360-ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള്‍ എഴുതുന്ന എഴുത്തുകാരനുമാണ് കെ ആർ സുനിൽ. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരികയാണ്.

ഛായാഗ്രഹണം-ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അവന്തിക രഞ്ജിത് കലാസംവിധാനം-ഗോകുൽദാസ്. മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യും-ഡിസൈൻ-സമീറാ സനീഷ്. നിർമ്മാണ നിർവ്വഹണം-ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്. ഏപ്രിൽ രണ്ടാം വാരം മുതല്‍ റാന്നി, തൊടുപുഴ ഭാഗങ്ങളിലായാണ് ചിത്രത്തിന്‍റെ ചിത്രീകരണം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT