News

'സേവ് സം മണി'; മെയ് മാസം തിയേറ്ററുകളിൽ എത്തുന്നത് വമ്പന്മാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

2024 മലയാള സിനിമയുടെ നല്ല കാലമാണ്. ജനുവരി ഒന്നിന് തിയേറ്ററുകളിൽ എത്തിയ ഓസ്‌ലർ മുതൽ പിന്നീടിങ്ങോട്ട് ഇറങ്ങിയ മിക്ക ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതും നല്ല കളക്ഷന്‍ നേടിയവയുമായിരുന്നു. ഇനി വരാനുള്ള ചിത്രങ്ങളും അങ്ങനെ തന്നെ ആവും എന്നാണ് ആരാധകർ പറയുന്നത്.

മെയ് മാസം തിയേറ്ററുകളിൽ എത്താനിരിക്കുന്നത് വമ്പന്മാരുടെ ആറ് സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി, നിവിൻപോളി, ടോവിനോ, പൃഥ്വിരാജ്, പ്രഭാസ് തുടങ്ങിയവരുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ. മൂന്നും നാലും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

നിവിൻ പോളിയുടെ തിരിച്ചു വരവായി ആരാധകർ കാത്തിരിക്കുന്ന ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. 'ജന ഗണ മന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനാണ്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ടോവിനോയുടെ 'നടികർ ലാൽ ജൂനിയർ' മെയ് മൂന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ നായിക ഭാവനയാണ്. സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമായ 'കൽക്കി 2898 A D ' മെയ് ഒൻപതിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രം മെയ് പത്തിനും മോഹൻലാലിൻറെ ആദ്യ സംവിധാനമായ 'ബറോസ്' മെയ് 16 നുമാണ് റിലീസ്. മോഹൻലാലിന്റെ ആദ്യ സംവിധാനം കൂടിയാണ് ചിത്രം. മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവൽ ചിത്രം 'ടർബോ' മെയ് 23 ന് റിലീസാകുമെന്നാണ് സൂചനകൾ.

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

കരുവന്നൂര്‍ തട്ടിപ്പുകേസ്: പ്രതികള്‍ കൈപറ്റിയത് 25കോടി, നിയമപരമല്ലെന്ന് അറിഞ്ഞ് തിരിമറി നടത്തി; ഇഡി

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയാക്കുന്ന സംഘി രാഷ്ട്രീയം വിലപ്പോവില്ല: മലയാളികളുടെ അഭിമാനം; കെ രാജൻ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതിക്ക് നിയമ സഹായം നല്‍കും; മന്ത്രി വീണാ ജോര്‍ജ്

SCROLL FOR NEXT