News

''കൊതിച്ചിട്ടും വരാനെന്തേ വൈകി നീ...''; പഴയ ലാലേട്ടനെ ഓർമ്മിപ്പിച്ച് പ്രണവ്, 'വർഷങ്ങൾക്ക് ശേഷം' ഗാനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'ഹൃദയ'ത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രണവ് മോഹൻലാൻ പശ്ചാത്തലത്തിലെത്തുന്ന വീഡിയോ ഗാനം മോഹൻലാൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ''മധുപകരൂ താരകെ...'' എന്ന് തുടങ്ങുന്ന ഗാനം ഒരു ഗസൽ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമൃത് രാംനാഥിന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നതും.

സിനിമയിലെ പ്രണവിന്റെ പോസ്റ്ററിൽ താരത്തിന് മോഹൻലാലിന്റെ സാമ്യതകൾ പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. പാട്ടിലെ ദൃശ്യങ്ങൾ കണ്ട് അതുതന്നെയാണ് പ്രേക്ഷകർ വീണ്ടും അഭിപ്രായപ്പെടുന്നത്. ലാലേട്ടന്റെ ഹിസ് ഹൈനസ് അബ്ദുള്ള ഓർമ്മ വരുന്നുവെന്നും കമന്റുകളെത്തുന്നുണ്ട്. പ്രണവ് മറ്റൊരു മോഹൻലാൽ ആണെന്നല്ല, എന്നാൽ മോഹൻലാലിനെ അനുസ്മരിക്കുന്നു എന്ന പ്രതികരണവുമെത്തുന്നുണ്ട്.

പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മേരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

SCROLL FOR NEXT