News

അഡൾട് ചിത്രതാരം കാ​ഗ്നി ലിൻ കാർട്ടറിനെ മരിച്ചനിലയിൽ കണ്ടെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഡൽട്ട് ചിത്രതാരവും മോഡലുമായ കാ​ഗ്നി ലിൻ കാർട്ടറിനെ (36) മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒഹായോയിലെ അപ്പാർട്ട്മെന്റിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പ്രശ്നങ്ങളെത്തുടർന്നാണ് താരം ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

കാഗ്നിയുടെ സംസ്കാരച്ചടങ്ങുകൾക്കായി കുടുംബത്തിന് ധനസഹായം നൽകുന്നതിന് സുഹൃത്തുക്കൾ ചേർന്ന് ഒരു ​വെബ് പേജ് തുടങ്ങിയിട്ടുണ്ട്. ഗായിക, ഡാൻസർ, മകൾ, സുഹൃത്ത് തുടങ്ങി ജീവിതത്തിൽ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് അവർ. 2019 നവംബറിലാണ് കാ​ഗ്നി ക്ലീവ്ലൻഡിലെ തങ്ങളുടെ സ്റ്റുഡിയോയിലേക്ക് ആദ്യമായി വന്നതെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.

നിരവധി കഴിവുകൾ ഉണ്ടായിരുന്നിട്ടും, വർഷങ്ങൾ കടന്നുപോകുമ്പോൾ കാഗ്നി മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നു. ആ ദിവസങ്ങളിലും അവർ പഠിക്കാനും സംഭാവന ചെയ്യാനും സ്വയം മെച്ചപ്പെടുത്താനും ശ്രമിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT