വ്യാജ അക്കൗണ്ട് വഴി പണം തട്ടിപ്പ്; പരാതിയുമായി വിദ്യാ ബാലൻ

ഐടി സെക്ഷൻ 66 (സി) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മുംബൈയിലെ ഖാർ പൊലീസ് അന്വേഷണം ആരംഭിച്ചു
വ്യാജ അക്കൗണ്ട് വഴി പണം തട്ടിപ്പ്; പരാതിയുമായി വിദ്യാ ബാലൻ

സ്വന്തം പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമ്മിച്ച് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിയുമായി ബോളിവുഡ് താരം വിദ്യ ബാലൻ. മുംബൈ ഖാർ പൊലീസാണ് താരത്തിന്റെ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്തത്. വിദ്യാ ബാലൻ്റേതെന്ന് തോന്നിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം ഐഡി സൃഷ്ടിച്ച്, ജോലി നൽകാമെന്ന് പറഞ്ഞ് സന്ദേശമയച്ചായിരുന്നു ഇയാൾ ആളുകളോട് പണം ആവശ്യപ്പെട്ടത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം തന്റെ ശ്രദ്ധയിലെത്തിയതോടെ വിദ്യ ബാലൻ മുംബൈ പോലീസിൽ പരാതി നൽകുകയായിരുന്നു. താരത്തിന്റെ പരാതിയിൽ ഐടി സെക്ഷൻ 66 (സി) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മുംബൈയിലെ ഖാർ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ അക്കൗണ്ടിനെക്കുറിച്ച് വിദ്യാ ബാലൻ കഴിഞ്ഞ ദിവസംസോഷ്യൽ മീഡിയോ പോസ്റ്റിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു. വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും റിപ്പോർട്ട് ചെയ്യണമെന്നും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും താരം കുറിച്ചു.

വ്യാജ അക്കൗണ്ട് വഴി പണം തട്ടിപ്പ്; പരാതിയുമായി വിദ്യാ ബാലൻ
'ഇത്തരം ആളുകൾ നരകത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നു'; തൃഷയ്ക്ക് പിന്തുണയുമായി വിശാൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com