News

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം; സ്വാ​ഗതം ചെയ്ത് കോളിവുഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി കോളിവുഡ്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, സംവിധായകൻ അറ്റ്‍ലീ, കാ‍ർത്തിക് സുബ്ബരാജ് തുടങ്ങിയവ‍‍ർ സോഷ്യൽ മീഡിയയിലൂടെ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ തുടക്കം വിജയകരമാകട്ടെ എന്ന് പ്രാ‍ർത്ഥിക്കുന്നുവെന്ന് നടൻ രാഘവ ലോറൻസും എക്സിലൂടെ കുറിച്ചു.

ഇന്ന് ഉച്ചയോടെയാണ് താൻ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായുള്ള പ്രഖ്യാപനം വിജയ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ദളപതി 69 ആയിരിക്കും അവസാന ചിത്രം. നിലവിൽ ചിത്രീകരണത്തിൽ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കുമെന്നും. പിന്നീട് ഒരു സിനിമ കൂടിയെ അഭിനയിക്കുകയുള്ളു എന്നും വിജയ് അറിയിച്ചു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)' ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. കാർത്തിക് സുബ്ബരാജ് ആണ് അറുപത്തി ഒമ്പതാം ചിത്രത്തിന്റെ സംവിധായകൻ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരിക്കും ചിത്രം നിർമിക്കുക. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. എസ് ജെ സൂര്യ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുക.

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാർട്ടിയ്ക്ക് തമിഴക വെട്രി കഴകം എന്നാണ് പേര്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT