News

'വാലിബൻ മലയാളത്തിൽ നിന്നുള്ള ബ്രേക്ക് ഔട്ട് മൂവി'; ഷിബു ബേബി ജോൺ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്' വന്ന് നെഗറ്റീവ് റിവ്യൂകളോട് പ്രതികരിച്ച് നിർമ്മാതാവ് ഷിബു ബേബി ജോൺ. വളരെ പോസിറ്റീവായ റിപ്പോർട്ടുകളാണ് വരുന്നതെന്നും മോഹൻലാൽ ആരാധകർ ആ​ഗ്രഹിച്ചതനുസരിച്ച് സിനിമ വരാത്തതുകൊണ്ടായിരിക്കാം നെഗറ്റീവ് ഉണ്ടായതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. റിപ്പോർട്ടർ ടിവി പ്രസ് കോൺഫെറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വാലിബനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുണ്ട്. ഒരു വലിയ സ്ക്രീനിന് അനിയോജ്യമായ വലിയ മലയാളം സിനിമയാണിത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഇതേ കുറിച്ച് ആദ്യം വന്നു. കഴിഞ്ഞ ദിവസം കാണുന്നത് വളരെ പോസിറ്റീവായ റിപ്പോർട്ടുകളാണ്. സ്വാഭാവികമായും ആദ്യം ഒരു വിഭാഗത്തിന് നിരാശ തോന്നി. അവരെന്താണ് ആഗ്രഹിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ആ ആഗ്രഹത്തിനനുസരിച്ച് വരാത്തതുകൊണ്ടായിരിക്കാം നെഗറ്റീവ് ഉണ്ടായത്. അത് മാറി പോസിറ്റീവ് ആണിപ്പോൾ. നല്ല നിലയിൽ കുടുംബ പ്രേക്ഷകർ സിനിമ കാണുന്നുണ്ട്. അതിൽ ഞങ്ങൾ സന്തുഷ്ടരാണ്,' നി‍‍ർമ്മാതാവ് വ്യക്തമാക്കി.

'മുൻപ് പ്ലാൻ ചെയ്തതത് മലയാളത്തിൽ നിന്ന് തന്നെ ഒരു ബ്രേക്കൗട്ട് സിനിമ എന്നാണ്. മറ്റ് ഭാഷകളിലെ സിനിമകളിലെ പോലെ ചിത്രീകരണത്തിലെയും ശബ്ദത്തിലെയും ക്വാളിറ്റി മലയാളത്തിൽ ഇല്ല എന്ന് കാണ്ടുകൊണ്ട് തന്നെയാണ് ലിജോയുമായി ചേർന്നത്. ലിജോയ്ക്ക് ​അദ്ദേഹത്തിന്റേതായ ഒരു ഫിലിം മേക്കിങ് രീതിയുണ്ട്, അതുപോലെ മോഹൻലാലിനും അദ്ദേഹത്തിന്റേതായ രീതികളുണ്ട്. ഇത് ഒരുമിച്ച് കൂടുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ആലോചിച്ചത്. അത് കൃത്യമായി വന്നിട്ടുമുണ്ട്. നെ​ഗറ്റീവ് ചർച്ചകൾ വരുന്നത് ദൗർഭാ​ഗ്യകരമാണ്,' ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

രാജ്യം വിട്ടെന്ന് രാഹുല്‍; 'ഞാന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

SCROLL FOR NEXT