News

'ഉണ്ട'യ്ക്ക് ശേഷം പൊലീസ് കഥയുമായി 'തുണ്ട്'; ബിജു മേനോൻ ചിത്രം 2024 ഫെബ്രുവരിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബിജുമേനോനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷങ്ങളിലെത്തുന്ന 'തുണ്ട്' സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്യുന്നത്. 'തല്ലുമാല', 'അയൽവാശി' എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ അവതരിപ്പിക്കുന്ന 'തുണ്ട്' പൊലീസ് കഥയാണ് പറയുക. ആഷിഖ് ഉസ്മാനോടൊപ്പം നിർമ്മാണ പങ്കാളിയായി ജിംഷി ഖാലിദും ഉണ്ട്. അഭിരാം രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ, ഷാജു ശ്രീധർ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്.

സംവിധായകൻ റിയാസ് ഷെരീഫിനൊപ്പം കണ്ണപ്പൻ കൂടി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സംഗീത സംവിധാനം- ഗോപി സുന്ദർ, ഛായാഗ്രഹണം- ജിംഷി ഖാലിദ്, എഡിറ്റിങ്- നമ്പു ഉസ്മാൻ, ഗാനരചന- വിനായക് ശശികുമാർ, കലാസംവിധാനം- ആഷിഖ് എസ്, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ, ഫൈനൽ മിക്സ്- എം ആർ രാജാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം- മഷർ ഹംസ, മേക്കപ്പ്- റോണക്‌സ് സേവ്യർ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ടിൽ ജിസ് ജോയ് ഒരുക്കുന്ന പൊലീസ് ചിത്രം 'തലവനും' അണിയറയിലാണ്. പരസ്‌പരം പോരടിക്കുന്ന പൊലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ അവതരിപ്പിക്കുന്നത്. അതേസമയം രസകരമായ പൊലീസ് കഥയാണ് തുണ്ടിന്റേത് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 'തുണ്ട്' 2024 ഫെബ്രുവരി 16ന് റിലീസ് ചെയ്യും.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT