News

മലയാളി മനസിനെ തൊട്ട കാതൽ മൂന്നാം ആഴ്ച്ചയിലേക്ക്; സക്സസ് ടീസർ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജിയോ ബേബി ചിത്രം കാതൽ ദ കോർ മൂന്നാം ആഴ്ച്ചയിലേക്ക് കടക്കുമ്പോൾ കൂടുതൽ അം​ഗീകാരങ്ങളും സിനിമയെ തേടിയെത്തുകയാണ് എന്നുവേണം മനസിലാക്കാൻ. കേരളത്തിൽ നിന്ന് മാത്രം പത്ത് ദിവസം കൊണ്ട് 8.4 കോടിയും ആഭ്യന്തര കളക്ഷനായി രണ്ട് കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. ആ​ഗോള തലത്തിൽ 11.5 കോടിയാണ് കാതലിന്റെ കളക്ഷൻ. ‌‌

സിനിമയുടെ സക്സസ് ടീസറും നി‍ർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഒരു മിനിറ്റ് ​ദൈർഘ്യമുള്ളതാണ് ടീസർ. ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ മുബിയുടെ തിയേറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയിലും കാതല്‍ ദി കോര്‍ ശ്രദ്ധേയമാകുകയാണ്. പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ പോയി തന്നെ കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതിലാണ് കാതലിനെ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണെന്ന വിവരം ഗോവ ചലച്ചിത്രോത്സവത്തിലും ഇടം നേടിയിരുന്നു. 28-ാമത് ഐഎഫ്എഫ്കെയിലും ചിത്രം പ്രദർശിപ്പിക്കും. നവംബര്‍ 23 നാണ് കാതൽ റിലീസ് ചെയ്തത്. ആദ്യ ഷോയിൽ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെർഫോമൻസും മികച്ചു നിൽക്കുന്നതാണ്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT