News

സിൽക് വീണ്ടും സിനിമയിലെത്തുമ്പോൾ... ; 'സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറി', നായികയാവാൻ ചന്ദ്രിക രവി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെന്നിന്ത്യൻ സിനിമയിൽ ​ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സിൽക് സ്മിത. അകാലത്തിൽ മരണപ്പെട്ട സിൽകിന്റെ ജീവിതം സിനിമകളായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ 63-ാം ജന്മ വാർഷികമായ ഇന്ന് മറ്റൊരു ബയോപിക് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. 'സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സിൽക് സ്മിതയായി എത്തുന്നത് ഓസ്ട്രേലിയൻ-ഇന്ത്യൻ താരവും മോഡലും ന‍ർത്തകിയുമായ ചന്ദ്രിക രവിയാണ്. താരം ഇൻസ്റ്റാ​ഗ്രാമിലൂടെ സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറിയുടെ ടൈറ്റിൽ പങ്കുവെച്ചിരുന്നു. നവാ​ഗതനായ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സ്വീറ്റ് കാരം കോഫി' എന്ന പ്രൈമിലെ തമിഴ് സീരീസിന്റെ സംവിധായകൻ കൂടിയാണ് ജയറാം ശങ്കരൻ. തമിഴ് തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തുക.

2018-ൽ പുറത്തിറങ്ങിയ 'ഇരുട്ട് അറയിൽ മുരട്ട് കുത്ത്' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് ചന്ദ്രിക രവി. 2019-ൽ 'ചികതി ഗാഡിലോ ചിത്തകൊടുഡു' എന്ന തെലുങ്ക് റീമേക്കിലും അഭിനയിച്ചു. ബാലകൃഷ്ണ അഭിനയിച്ച 'വീരസിംഹ റെഡ്ഡി'യിലും ചന്ദ്രിക അതിഥി റോളിലെത്തിയിട്ടുണ്ട്. 'ബോളിവുഡ് ടു ഹോളിവുഡ് ' എന്ന ഇംഗ്ലീഷ് പ്രോജക്ടും ചന്ദ്രിക രവിയുടെ ലൈനപ്പുകളിൽ ഒന്നാണ്.

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കണം

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

SCROLL FOR NEXT