News

ഐഎഫ്എഫ്ഐ 2023; ഇന്ത്യൻ പനോരമയിൽ തിളങ്ങി ഉദ്‌ഘാടന ചിത്രമായ 'ആട്ടം'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായി മലയാള ചിത്രം 'ആട്ടം'. ആനന്ദ് ഏകർഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് നിരൂപകരിൽ നിന്ന് ലഭിച്ചത്. ഐഎഫ്എഫ്ഐയുടെ ഭാഗമായ ചിത്രം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചലസിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആട്ടം നിരൂപക ശ്രദ്ധ നേടിയിരുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ കീഴിൽ അജിത് ജോയ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ആട്ടം. നിരവധി സങ്കീർണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രത്തിലെ സസ്പെൻസുകളാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടകരംഗത്ത് സമ്പന്നമായ പശ്ചാത്തലമുള്ള ഒമ്പത് അഭിനേതാക്കളും ആട്ടത്തിൽ ഉൾപ്പെടുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT