News

കൃഷ്ണ പൂജപ്പുര വീണ്ടുമെത്തുന്നു; അനൂപ് മേനോനും അസീസും മുഖ്യകഥാപാത്രങ്ങള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര വീണ്ടുമെത്തുന്നു. അനൂപ് മേനോനും അസീസ് നെടുമങ്ങാടും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മനോജ് പാലോടൻ ആണ്. കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് ഇരുവരുടെയും കഥാപാത്രങ്ങൾ.

ഹാസ്യത്തിന് പ്രാധാന്യം നൽകുന്നതാണ് ചിത്രം. 'ഹാപ്പി ഹസ്ബൻഡ്‌സ്', 'ഹസ്ബൻഡ്‌സ് ഇൻ ഗോവ', 'ആഗ്രി ബേബീസ്', 'ഹലോ നമസ്തെ' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര ഒരു ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണിത്. 2016ൽ പുറത്തിറങ്ങിയ 'ഹലോ നമസ്തെ' ആണ് കൃഷ്ണ പൂജപ്പുര അവസാനം തിരക്കഥ എഴുതിയ സിനിമ.

ബി കെ ഹരിനാരായണൻ ആണ് ഗാനങ്ങൾ എഴുതുന്നത്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളേരി സംഗീത സംവിധാനം നിർവഹിക്കുന്നു. തോട്ടിങ്ങൽ ഫിലിംസിന്റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് നിർമ്മാണം. ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കും. എറണാകുളം, വാഗമൺ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT