ഫാൻ ഫൈറ്റിന് കളമൊരുക്കി 'എമ്പുരാനും' 'ബസൂക്ക'യും; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് മമ്മൂട്ടി ആരാധകർ

ഗെയിം ഡ്രാമ ഴോണറിലുള്ള ചിത്രത്തിൽ ഏറ്റവും സ്റ്റൈലിഷ് ആയാണ് മമ്മൂട്ടി എത്തുന്നത്
ഫാൻ ഫൈറ്റിന് കളമൊരുക്കി 'എമ്പുരാനും' 'ബസൂക്ക'യും; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് മമ്മൂട്ടി ആരാധകർ

മമ്മുട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബസൂക്ക'. ഗെയിം ഡ്രാമ ഴോണറിലുള്ള ചിത്രത്തിൽ ഏറ്റവും സ്റ്റൈലിഷ് ആയാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് ആരാധകർ.

ഫാൻ ഫൈറ്റിന് കളമൊരുക്കി 'എമ്പുരാനും' 'ബസൂക്ക'യും; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് മമ്മൂട്ടി ആരാധകർ
എ ആര്‍ റഹ്മാനെതിരെ വീണ്ടും പ്രതിഷേധം: ബംഗ്ലാദേശ് കവിത വികൃതമാക്കിയെന്നാരോപിച്ച് കവിയുടെ കുടുംബം

'മൈക്കിളപ്പനെ സ്റ്റൈലിഷ് ലുക്കിൽ കാണണമെന്നുണ്ടായിരുന്നു, അത് സാധിച്ചു', 'അന്നും ഇന്നും ലുക്കിൽ മമ്മൂക്കയെ വെല്ലാൻ മലയാള സിനിമയിൽ ആരും ഇല്ല', 'ഏത് സ്റ്റൈലും ഇവിടെ ഒക്കെ ആണ് ഭായ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

ഇന്നലെയെത്തിയ 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് മുൻനിർത്തി കമന്റ് ബോക്സിൽ മമ്മുട്ടി-മോഹൻലാൽ ഫാൻ ഫൈറ്റും നടക്കുന്നുണ്ട്. 'ഇവിടെ പിന്നെ റോക്കറ്റും പീരങ്കിയും ഒന്നും വേണ്ടാ, ടാറ്റാ സുമോ ആയാലും മതി ഫസ്റ്റ് ലുക്കിന്' എന്ന് പോകുന്നു ഇക്കൂട്ടരുടെ അഭിപ്രായങ്ങൾ.

ഫാൻ ഫൈറ്റിന് കളമൊരുക്കി 'എമ്പുരാനും' 'ബസൂക്ക'യും; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് മമ്മൂട്ടി ആരാധകർ
മാര്‍വലില്‍ ഇനി ലോകി ഉണ്ടാകില്ല; പതിറ്റാണ്ടുകൾ നീണ്ട യാത്ര അവസാനിപ്പിക്കുന്നുവെന്ന് ജിമ്മി ഫാലൺ

കലൂർ ഡെന്നീസിന്റെ മകനാണ് സംവിധായകൻ ഡിനോ ഡെന്നീസ്. 'കാപ്പ'യ്ക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നൊരുക്കുന്ന സിനിമയാണ് ബസൂക്ക. തെന്നിന്ത്യൻ സംവിധായകൻ ഗൗതം മേനോനും സിനിമയിൽ പ്രധാന താരമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com