News

'ഉമ്മൻ ചാണ്ടിയുടെ ബയോപിക് മമ്മൂട്ടി അഭിനയിക്കണം, ദുൽഖർ കൂടെ അഭിനയിക്കും'; ആഗ്രഹം പറഞ്ഞ് ചാണ്ടി ഉമ്മൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളിൽ സജീവമാണ് പുതുപ്പള്ളി. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഇപ്പോഴും സന്ദർശകരുണ്ട്. പ്രശസ്തരായവരുടെ ജീവിതം സിനിമയാകുന്ന പതിവുണ്ട് മലയാള സിനിമയിൽ. അത്തരത്തിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയായാൽ ആരാകണം പ്രധാന താരമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ.

എഫ്റ്റിക്യു വിത്ത് രേഖ മേനോൻ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാമതൊന്ന് ചിന്തിക്കാതെ മമ്മൂട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ സലമാൻ ആയിരിക്കണമെന്നും ചാണ്ടി ഉമ്മൻ ആഗ്രഹം പ്രകടിപ്പിച്ചു.

ഉമ്മൻ ചാണ്ടിയുമായി അടുത്ത സൗഹൃദ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. ഉമ്മൻ ചാണ്ടി ഉൾപ്പടെ തനിക്ക് പ്രിയപ്പെട്ടവരുടെ മരണം അടുത്തടുത്ത് സംഭവിച്ചപ്പോൾ സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്നതും പിറന്നാൾ ആഘോഷവുമുൾപ്പെടെ മമ്മൂട്ടി ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും അപ്പുറത്ത് തങ്ങൾ തമ്മിൽ സൗഹൃദം നിലനിൽക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ' എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. പോക്കിരിരാജ', 'മധുരരാജ' എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കുകയാണ് ചിത്രത്തിൽ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാം ചിത്രമാണിത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT