National

വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്നൗ: ഭാര്യ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. യോ​ഗേഷ് കുമാർ (38) ആണ് ഭാര്യ മണികർണിക കുമാരിയുടെ (28) മരണത്തിന് അടുത്ത ദിവസം സ്വയം ജീവനൊടുക്കിയത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

'ഒന്നിച്ചു ജീവിച്ചു, ഒന്നിച്ചു മരിക്കുന്നു' എന്ന് കുറിപ്പെഴുതി വച്ചാണ് യോ​ഗേഷ് ആത്മഹത്യ ചെയ്തത്. സ്കൂൾ അധ്യാപകനായിരുന്നു ഇയാൾ. ലഖ്നൗ- ഹർദോയി ഹൈവേയിലുണ്ടായ അപകടത്തിലാണ് തിങ്കളാഴ്ച മണികർണിക മരിച്ചത്. തഡിയാവാനയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നഴ്സായിരുന്നു മണികർണിക. രാവിലെ അവിടേക്ക് പോകുമ്പോൾ മണികർണികയുടെ സ്കൂട്ടറിൽ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി ഐഡി കാർഡിന്റെ സഹായത്തോടെ മണികർണികയെ തിരിച്ചറിയുകയും മരണവിവരം യോ​ഗേഷിനെ അറിയിക്കുകയുമായിരുന്നു.

തിരികെ വീട്ടിലെത്തിയ യോ​ഗേഷ് മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും യോ​ഗേഷിനെ കാണാത്തതിനാൽ അന്വേഷിച്ചു വന്ന അയൽവാസിയാണ് കതക് പൊളിച്ചതും യോ​ഗേഷിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT