National

അമേഠിയിൽ രാഹുൽ തന്നെ? വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങി, ദൃശ്യങ്ങൾ വൈറൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ ആര് എന്നതിനെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ അമേഠിയിലെ രാഹുൽ ​ഗാന്ധിയുടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. രാഹുൽ തന്നെ അമേഠിയിൽ ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായിരിക്കുകയാണ്. ദൃശ്യങ്ങൾ അമേഠിയിലെ കോൺ​ഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയിട്ടുമുണ്ട്.

അതേസമയം, ​ഗൗരി​ഗഞ്ജിലെ വീട് അറ്റകുറ്റപ്പണി നടത്തുന്നത് സാധാരണ നടപടിക്രമങ്ങളുടെ ഭാ​ഗം മാത്രമാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദീപക് സിം​ഗ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയമാകാത്തതിനാൽ കോൺ​ഗ്രസ് പ്രവർത്തകർ നിശബ്ദപ്രചാരണത്തിലേർപ്പെട്ടിരിക്കുമ്പോൾ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ​ഗ്രാമങ്ങൾ തോറും വൻ പ്രചാരണമാണ് നടത്തുന്നത്. അമേഠിയിലും റായ്ബറേലിയിലും യഥാക്രമം രാഹുലും പ്രിയങ്കയും മത്സരിക്കുമെന്നാണ് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ.

ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് സൂചന. മെയ് 20ന് അ‍ഞ്ചാം ഘട്ടത്തിലാണ് രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ്. അതിനിടെ, അമേഠിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ റോബര്‍ട്ട് വാദ്രക്കായി പോസ്റ്റര്‍ പതിച്ചു. ഇത്തവണ അമേഠിയിലെ ജനങ്ങള്‍ റോബര്‍ട്ട് വദ്രയെ ആഗ്രഹിക്കുന്നുവെന്ന പോസ്റ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT