National

രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ് ; മോദിയെ പുടിനുമായി താരതമ്യം ചെയ്ത് ശരദ് പവാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സോലാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. മാധ, സോലാപൂർ ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ചർച്ച ചെയ്യാൻ മുൻ ഉപമുഖ്യമന്ത്രി വിജയ്‌സിംഗ് മൊഹിതേ പാട്ടീലിൻ്റെ വസതി സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ. പ്രതിപക്ഷത്തേക്ക് ആരും കടന്നുവരുന്നത് മോദി ഇഷ്ട്ടപ്പെടുന്നില്ലെന്നും പുടിനെ പോലെ തന്നെ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനാണ് മോദിയും ശ്രമിക്കുന്നത് എന്നും പവാർ വിമർശിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രികയെ കുറിച്ച് ചോദിച്ചപ്പോൾ,' അവരുടെ പ്രകടന പത്രികയെക്കുറിച്ച് പ്രതികരിക്കാൻ ഇത് ശരിയായ സമയമല്ല, എന്നിരുന്നാലും, വാഗ്ദാനങ്ങൾ നൽകുന്നത് ബിജെപിയുടെ പ്രത്യേകതയാണ്' എന്നാണ് പവർ പറഞ്ഞത്. കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ, വിജയ്‌സിംഗ് മൊഹിതേ പാട്ടീൽ , പ്രതിപക്ഷ മുന്നണിയിലെ മറ്റ് പ്രമുഖ പാർട്ടി നേതാക്കളും പങ്കെടുത്ത ചർച്ചയിൽ മാധ, സോലാപൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായി എന്നാണ് റിപ്പോർട്ട് . ഏപ്രിൽ 16 ന് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതിപക്ഷ മുന്നണി അറിയിച്ചത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT