National

ഇലക്ടറൽ ബോണ്ട് വ്യക്തിഗത സംഭാവന: ഏറ്റവും കൂടുതൽ പണം നൽകിയ ആദ്യ പത്തുപേർ നൽകിയത് 100 കോടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: 2019 മുതൽ 2024 വരെ വ്യക്തിഗതമായി ഇലക്ടറൽ ബോണ്ട് സംഭാവന നൽകിയവരുടെ കണക്കു വിവരങ്ങൾ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2019 ഏപ്രിൽ 12 നും 2024 ജനുവരി 11 നും ഇടയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ 10 വ്യക്തിഗത ദാതാക്കൾ സ്വന്തമാക്കിയത് 180.2 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കാണ്. 152.2 കോടി രൂപയാണ് ബിജെപിയ്ക്ക് വ്യക്തിഗത ഇലക്ടറൽ ബോണ്ട് വഴി സംഭാവന ലഭിച്ചിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസാണ്. മൊത്തം തുകയുടെ ഒൻപത് ശതമാനം അതായത് 16.2 കോടി രൂപയാണ് തൃണമൂൽ കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. അഞ്ച് കോടി രൂപയുമായി ബിആർഎസ് മൂന്നാം സ്ഥാനത്തുണ്ട്.

ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവന ആർസലർ മിത്തലിൻ്റെ ചെയർപേഴ്‌സൺ ലക്ഷ്മി നിവാസ് മിത്തലാണ് നൽകിയത്. ലക്ഷ്മി മിത്തൽ 35 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി നൽകിയത്. കഴിഞ്ഞ വർഷം 25 കോടി രൂപ ബിജെപിയ്ക്ക് നൽകിയ ലക്ഷ്മി ദാസ് വല്ലഭദാസ് മർച്ചൻ്റ് ആണ് രണ്ടാമതുള്ള വ്യക്തിഗത ദാതാവ്. കൂടുതൽ പണം സംഭാവന നൽകിയ ആദ്യത്തെ 10 പേരുടെ പട്ടികയിൽ മിത്തൽ, മർച്ചൻ്റ്, കെആർ രാജ ജെടി, ഇന്ദർ താക്കൂർദാസ് ജയ്സിംഗാനി, രാഹുൽ ജഗന്നാഥ് ജോഷി, മകൻ ഹർമേഷ് രാഹുൽ ജോഷി, രാജു കുമാർ ശർമ്മ, സൗരഭ് ഗുപ്ത, അനിത ഹേമന്ത് ഷാ എന്നിവരാണുള്ളത്. ഇവരെല്ലാവരും ബിജെപിക്ക് മാത്രമാണ് സംഭാവന നൽകിയത്.

ഇൻഡിഗോയുടെ രാഹുൽ ഭാട്ടിയ തൃണമൂൽ കോൺഗ്രസിന് 16.2 കോടിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് 3.8 കോടിയും സംഭാവന നൽകിയിട്ടുണ്ട്. ഇൻഡിഗോയും അനുബന്ധ സ്ഥാപനങ്ങളും 2019 മേയിൽ ബിജെപിക്ക് 31 കോടി രൂപയും 2023 ഏപ്രിലിൽ കോൺഗ്രസിന് 5 കോടി രൂപയും സംഭാവന നൽകി. അജന്ത ഫാർമയുടെ സിഇഒ രാജേഷ് മന്നാലാൽ അഗർവാൾ ബിജെപിക്കും ബിആർഎസിനും കോൺഗ്രസിനും ചേർത്ത് 13 കോടി രൂപ സാംബവ നൽകിയിട്ടുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT